പൊലീസിന് സൗജന്യസേവനവുമായി തെരുവുനായ; പൊരിവെയിലത്തും സ്തുത്യര്‍ഹമായ സേവനം!

Stray Dog helps Police in Malappuram
SHARE

പൊലീസിന്റെ ലോക്ഡൗണ്‍ പരിശോധനയക്ക് പിന്തുണയേകി സൗജന്യസേവനവുമായി രംഗത്തെത്തിയ ഒരു തെരുവുനായയാണ് ഇപ്പോൾ താരം. മലപ്പുറം വണ്ടൂരില്‍ നിന്നുള്ളതാണ് ദൃശ്യം. ആത്മാര്‍ഥത ബോധ്യപ്പെട്ട ഉദ്യോഗസ്ഥര്‍ തെരുവുനായക്ക് സുരക്ഷിതമായ ഒരു തുടര്‍ജീവിതവും ഒരുക്കി നല്‍കി.

ലോക്ഡൗണ്‍ ദിവസത്തെ പൊലീസിന്റെ വാഹനപരിശോധനക്കിടെയാണ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താനും പറഞ്ഞു വിടാനുമെല്ലാം സജീവമായി നില്‍ക്കുന്ന തെരുവുനായ ശ്രദ്ധയില്‍പ്പെട്ടത്. അടുത്തു ചെന്നു പരിശോധിച്ചപ്പോള്‍ പിന്‍കാലുകളിലെ  മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടു. പൊലീസും തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പുടമയുമെല്ലാം ചേര്‍ന്ന് മുറിവ് മരുന്നുവച്ചു കെട്ടി. നായകള്‍ക്കുളള ഭക്ഷണം കൂടി നല്‍കിയതോടെ അല്‍പംകൂടി സജീവമായി. തെരുവുനായയുടെ ഇടപെടല്‍ പൊലീസുകാര്‍ക്കൊപ്പം നാട്ടുകാര്‍ക്കും കൗതുകമായി.

ഉച്ചവരെ പൊരിവെയിലത്ത് സ്തുത്യര്‍ഹമായ സേവനം നല്‍കിയ നായയെ പൊലീസ് ഉദ്യോഗസ്ഥരുടെ കൂടി  താല്‍പര്യപ്രകാരം കാരക്കുന്നിലെ മൃഗസ്നേഹിയായ റിയാസ് ഏറ്റെടുത്തു. അങ്ങനെ ഈ തെരുവുനായക്കും സുരക്ഷിതമായി ജീവിക്കാനുളള മാർഗമായി.

English Summary: Stray Dog helps Police in Malappuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA