ADVERTISEMENT

ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാമോ എന്നത് പഴയ ചൊല്ല്. തൊഴുത്തി‍ൽ അല്ലെങ്കിലും പുല്ലു കിട്ടുന്നിടത്ത് കൊണ്ടുവന്നു കെട്ടുന്നതിൽ തെറ്റില്ല എന്നതാണ് പുതിയ കാലത്തെ വിശേഷം. പട്ട വെട്ടാൻ പനയിൽ  കയറാൻ തൊഴിലാളികൾക്ക് എത്താനാവുന്നില്ല. പട്ടയുള്ള വീടുകളിലേക്ക് തൊഴിലാളികളെ കയറ്റാൻ വീട്ടുകാർക്കും മടി. കോവിഡ് മഹാമാരി ആനകളെ പിടികൂടിയത് അങ്ങനെയാണ്. ആനകളെ ഏറെ ദിവസം പട്ടിണിക്കിടാൻ പറ്റില്ലെന്നു വന്നപ്പോൾ അവയെ റോഡരികിൽ കൊണ്ടുവന്നു മേയാൻ വിട്ടിരിക്കുകയാണ് ആന ഉടമ ആമ്പല്ലൂർ ഉട്ടോളി കൃഷ്ണൻകുട്ടി. 

6 ആനകളുള്ള കൃഷ്ണൻകുട്ടി പ്രസാദ്, രാമൻ, അനന്തു എന്നീ ആനകളെയാണ് റോഡിൽ ഇറക്കിയത്.  ഉത്സാവാഘോഷങ്ങൾ ഇല്ലാതായതോടെ പുറത്തിറങ്ങാൻ പറ്റാതായ കൊമ്പൻമാ‍ർക്ക് റോഡിലിറങ്ങാൻ കിട്ടിയ അവസരം ഏറെ ബോധിക്കുകയും ചെയ്തു. തുമ്പിയിൽ കിട്ടാവുന്നതൊക്കെ അകത്താക്കിയാണ് അവ തിരികെ കയറിയത്. വയറും നിറഞ്ഞു; മനവും നിറഞ്ഞു. 

English Summary: Elephant owners and Elephants in Kerala suffer due to Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com