ADVERTISEMENT

ഷിക്കാഗോയിലെ തീപിടിച്ച ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു താഴേക്കു ചാടുന്ന പൂച്ചയുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അഞ്ചാം നിലയിലെ ജനാലയിൽ നിന്നു താഴേക്ക് ചാടിയ പൂച്ച കൃത്യമായി നാലുകാലിൽ തറയിൽ വന്നു പതിക്കുന്നതും ഒരു പോറൽ പോലുമേൽക്കാതെ ഓടി രക്ഷപ്പെടുന്നതും ദൃശ്യത്തിൽ വ്യക്തമായിരുന്നു. എന്നാൽ  ഇപ്പോൾ അതേ പൂച്ചയെ കാണാനില്ലെന്ന വാർത്തയാണ് പുറത്തുവരുന്നത്.

അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കുടുംബത്തിന്റെ വളർത്തുപൂച്ചയായ ഹെന്നസിയാണ് വിഡിയോയിലൂടെ താരമായത്. തീ പടർന്നു പിടിച്ചതോടെ രക്ഷപെടാൻ മറ്റു നിവൃത്തിയില്ലാതെ വന്നപ്പോൾ പൂച്ച താഴേക്കു ചാടുകയായിരുന്നു. എന്നാൽ പിന്നീട് ഹെന്നസി വീട്ടിലേക്കു മടങ്ങിയെത്തിയില്ല . മുൻപ് വീടിനു പുറത്തു പോയിട്ടില്ലാത്ത പൂച്ചയ്ക്ക് എന്തുസംഭവിച്ചു എന്നറിയാത്ത വിഷമത്തിലാണ് വീട്ടുകാർ.

അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരും ഹെന്നസിയെ കണ്ടെത്തുന്നതിനായി കുടുംബത്തെ സഹായിക്കുന്നുണ്ട്. ഹെന്നസിയെ കാണാനില്ലെന്ന വാർത്ത പുറത്തുവന്നതോടെ അതിനെ കണ്ടെത്താനുള്ള പല മാർഗങ്ങളും ആളുകൾ കമന്റുകളായി രേഖപ്പെടുത്തുന്നുമുണ്ട്. കെട്ടിടത്തിന് പുറത്ത് ക്യാറ്റ് ബോക്സ് സ്ഥാപിച്ചാൽ മണം പിടിച്ച് പൂച്ച തിരികെയെത്തുമെന്നാണ് ചിലർ പറയുന്നത്. തീപിടുത്തം കണ്ട് ഭയന്നോടിയതിനാൽ പൂച്ച ഏതെങ്കിലും കുറ്റിക്കാട്ടിൽ  മറിഞ്ഞിരിക്കാനാണ് സാധ്യതയെന്ന് മൃഗസംരക്ഷണ പ്രവർത്തകരും അഭിപ്രായപ്പെടുന്നു.  

എന്തായാലും  പൂച്ചയെ കണ്ടെത്തിയാൽ ഉടൻതന്നെ വിവരം  സമൂഹമാധ്യമങ്ങളിലൂടെ  പങ്കുവയ്ക്കുമെന്ന് ഷിക്കാഗോ ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചിട്ടുണ്ട്. ഹെന്നസി  താഴേക്കു ചാടുന്നതിന്റെ ദൃശ്യങ്ങൾ മണിക്കൂറുകൾക്കകം വൈറലായി മാറുകയായിരുന്നു. 10 ലക്ഷത്തിലധികം ആളുകളാണ് ചുരുങ്ങിയ സമയം കൊണ്ട് ഈ വിഡിയോ കണ്ടത്.

English Summary: "Flying Cat" Who Jumped Out Of 5th Floor Of Blazing Chicago Building Goes Missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com