രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാടിറങ്ങുന്ന ആനകൾ; ആശങ്കയോടെ പത്തനാപുരത്തുകാർ

Pathanapuram Villagers demand solution for wild elephant menace
SHARE

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ വീണ്ടും വന്യജീവി ശല്യം. പുനലൂരിലും പത്തനാപുരത്തുമായി ഒരാഴ്ചയ്ക്കിടെ  രണ്ടുതവണയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പുനലൂരില്‍ കൃഷി വ്യാപകമായി നശിപ്പിച്ച കാട്ടാനക്കൂട്ടം പത്തനാപുരത്ത് വയോധികയുടെ വീടിനു മുകളിലേക്ക് തെങ്ങു തള്ളിയിട്ടു.

കൊല്ലത്തിന്റെ കിഴക്കൻമേഖലയിൽ ഇതിപ്പോൾ പതിവ് കാഴ്ച്ചയാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആനകൾ കാടിറങ്ങും. പുനലൂര്‍ നെടുമ്പറായില്‍  വനം വകുപ്പ് സ്ഥാപിച്ച വൈദ്യുത  വേലിയും തകർത്താണ് കാട്ടാനക്കൂട്ടം  കൃഷി നശിപ്പിച്ചത്. പത്തനാപുരം വെളളംതെറ്റിയിൽ വയോധികയുടെ വീടിന് മുകളിലേക്ക് തെങ്ങും മറിച്ചിട്ടു. ഓട് പാകിയ വീടിന്‍റെ മേല്‍ക്കൂര  തകര്‍ന്നു. സംഭവ സമയത്ത് സരസമ്മ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പാടം,കമ്പിലൈന്‍,ഇരുട്ടുതറ,കടുവാമൂല, തെൻമല, ആര്യങ്കാവ് മേഖലകളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. നഷ്ടപരിഹാരം എന്ന താല്‍ക്കാലിക നടപടികള്‍ക്കപ്പുറം ശാശ്വതപരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary: Pathanapuram Villagers demand solution for wild elephant menace

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA