ഗമയിലും ഗൗരവത്തിലും ‘ഡ്യൂട്ടി’; ട്രിപ്പിൾ ലോക്‌ഡൗണിൽ പൊലീസിനൊപ്പം തെരുവുനായ!

Stray Dog helps Police in Malappuram
പുലാമന്തോൾ പാലത്തിൽ വാഹന പരിശോധന നടത്തുന്ന പൊലീസുകാരോടൊപ്പം കൂടിയ തെരുവു നായ.
SHARE

ട്രിപ്പിൾ ലോക്‌ഡൗണുമായി ബന്ധപ്പെട്ട് മലപ്പുറം–പാലക്കാട് ജില്ലാ അതിർത്തിയായ പുലാമന്തോൾ പാലത്തിൽ വാഹന പരിശോധനയ്‌ക്ക് പൊലീസിനൊപ്പം ഒരു നായയുമുണ്ട്. കാണുന്നവർക്ക് പൊലീസ് നായയാണെന്ന് തോന്നും. അത്രയ്ക്ക് ഗമയിലും ഗൗരവത്തിലുമാണ് ‘ഡ്യൂട്ടി’ ചെയ്യുന്നത്. പൊലീസ് ഡ്യൂട്ടി തുടങ്ങിയ ദിവസം വിശന്നുവലഞ്ഞെത്തിയ ഈ തെരുവുനായയ്ക്ക് ഭക്ഷണം നൽകിയിരുന്നു. ഇതോടെയാണ് പൊലീസിനൊപ്പം കൂടിയത്. 

പൊലീസ് റോഡിൽ വാഹനം തടയുമ്പോൾ നായയുമെത്തും. പൊലീസ് നടന്നാൽ നടക്കും, നിന്നാൽ നിൽക്കും. പൊലീസുദ്യോഗസ്ഥർ ആരായാലും ഡ്യൂട്ടിക്ക് നായ റെഡി. രാവിലെ 6 മുതൽ രാത്രി 8 വരെയാണ് പൊലീസുകാർക്ക് ഡ്യൂട്ടി. പൊലീസ് എത്തുമ്പോഴേക്കും നായയും തയാറായിട്ടുണ്ടാകും. 10 ദിവസത്തോളമായി ഈ പതിവ് തുടങ്ങിയിട്ട്. മഴ പെയ്‌താൽ പൊലീസിനായി തയാറാക്കിയ ഷെഡിൽ കയറി നിൽ‌ക്കുയാണ് പതിവ്.

English Summary: Stray Dog helps Police in Malappuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA