ADVERTISEMENT

ഇടുക്കി വണ്ടിപ്പെരിയാർ നെല്ലിമല പുതുവലില്‍ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷം. പുലിയുടെ ആക്രമണമാണെന്നാണ് നിഗമനം. മൂന്നുമാസത്തിനിടെ പ്രദേശത്തെ അഞ്ച് വളർത്തു മൃഗങ്ങളെയാണ് പുലി പിടിച്ചത്.

കഴിഞ്ഞ രാത്രിയിലാണ് നെല്ലിമല ഭാഗത്ത് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. കുമളി ഫോറസ്റ്റ് റേഞ്ചിൽ വിവരമറിയിച്ചതോടെ വനപാലകർ സ്ഥലത്ത് എത്തി. പുലിയുടെ ആക്രമണമെന്ന് സംശയമുണ്ട്. ഇകാര്യം ഉറപ്പിക്കാന്‍ സ്ഥലത്ത് കാമറ സ്ഥാപിച്ചു. വന്യമൃഗ ആക്രമണം വര്‍ധിച്ചതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്.

വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത് പുലിയാണെന്ന് ഉറപ്പു വരുത്തിയശേഷം മാത്രമേ കെണി സ്ഥാപിക്കാൻ കഴിയുകയുള്ളു എന്ന് വനം വകുപ്പിന്റെ വാദം. പുലിയെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary: Fear Grips Vandiperiyar As Leopard Attacks Domestic Animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com