ADVERTISEMENT

ആലുവ മണപ്പുറത്തെ പ്രാവുകൾക്കും കാക്കകൾക്കും നിത്യേന തീറ്റ നൽകി വയോധികൻ. മണപ്പുറത്ത് ചെറിയൊരു കട നടത്തുന്ന നടരാജനാണ് ലോക്ഡൗണിൽ ധാന്യങ്ങൾ കിട്ടാതായ പ്രാവുകൾക്കും കാക്കകൾക്കും അത്താണിയായത്. 

കോവിഡിനു മുൻപ് ദിവസവും നിരവധി പേർ ബലിതർപ്പണത്തിന് എത്തിയിരുന്ന ഇടമായിരുന്നു ആലുവ ശിവക്ഷേത്രവും അതിനു സമീപത്തെ മണപ്പുറവും. എന്നാൽ ലോക്ഡൗൺ ആയതോടെ ബലിതർപ്പണങ്ങൾ മുടങ്ങി. പക്ഷികൾക്ക് നിത്യേന ധാന്യങ്ങൾ നൽകിയിരുന്ന വ്യക്തിയും വരാതായി. അപ്പോഴാണ് ആലപ്പുഴ സ്വദേശിയായ നടരാജൻ ആ പതിവ് ഏറ്റെടുത്തത്. 

ക്ഷേത്ര പൂജാരിമാർ നൽകുന്ന ചോറും ധാന്യങ്ങൾക്കുമൊപ്പം ചില ഭക്തജനങ്ങളും പക്ഷികൾക്കുള്ള തീറ്റ നടരാജനെ ഏൽപ്പിക്കാറുണ്ട്. ക്ഷേത്രത്തിൽ കുടിയിരിക്കുന്ന പരമശിവൻ സംഹാരമൂർത്തിയാണെങ്കിലും അതേ നാമധാരിയായി നടരാജൻ പക്ഷേ, പ്രാവുകൾക്കും കാക്കകൾക്കും അന്നദാതാവാണ്.

English Summary: Rajan Feeding Pigeons and crows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com