ADVERTISEMENT

ലോക്ഡൗണ്‍ മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ഒരുപാട് വലയ്ക്കുന്നുണ്ട്. വിനോദ സഞ്ചാരികള്‍ എത്താതായതോടെ ഭക്ഷണമില്ലാതെ വലയുന്ന ഇടുക്കി രാമക്കല്‍മേട് വിനോദ സഞ്ചാര കേന്ദ്രത്തിലെ വാനരക്കൂട്ടത്തിന് സദ്യയൊരുക്കുകയാണ് ഒരുകൂട്ടം മൃഗസ്നേഹികള്‍.

പഴങ്ങളും പച്ചക്കറികളും മാത്രമല്ല തൂശനിലയിൽ ചോറും പയർ വർഗ്ഗങ്ങളുൾപ്പെടെയുള്ള സദ്യ തന്നെയാണ് നാട്ടുകാര്‍ വിളമ്പുന്നത്. ഇവിടേക്കെത്തിയിരുന്ന വിനോദ സഞ്ചാരികള്‍ നല്‍കിയിരുന്ന ഭക്ഷണം കുരങ്ങന്മാര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. 

ഭക്ഷണം നല്‍കരുതെന്ന് വനംവകുപ്പിന്റെയടക്കം നിര്‍ദേശമുണ്ടെങ്കിലും കുരങ്ങന്‍മാരെ മിക്കവരും നിരാശരാക്കിയിരുന്നില്ല. എന്നാല്‍ ലോക്ഡൗണായതോടെ ഇഷ്ട ഭക്ഷണങ്ങള്‍ കിട്ടാതെയായി. പറമ്പിലെ ചക്കയും മാങ്ങയുമൊക്കെ പോയി തുടങ്ങിയപ്പോഴാണ് നാട്ടുകാരും ഇവരുടെ വിശപ്പിനെക്കുറിച്ചോര്‍ത്തത്. വിശപ്പടക്കാനായി കാര്‍ഷിക വിളകള്‍ ഭക്ഷിച്ചിരുന്ന കുരങ്ങുകളെ വിരട്ടിയോടിക്കാതെ ഭക്ഷണം നൽകി സ്നേഹ മാതൃക തീർത്തിരിക്കുകയാണ് നാട്ടുകാര്‍.

ഉച്ചയായാൽ വാനരപ്പട അടുത്തുള്ള മുളങ്കാടുകളിൽ നേരത്തെയെത്തി സ്ഥാനം പിടിക്കും. വീട്ടമ്മമാരെത്തി വാഴയില നിരത്തി ചോറും കറിയും വിളമ്പും. വയറുനിറഞ്ഞാല്‍ അനുസരണക്കേട് കാണിക്കാതെ ഓരോരുത്തരായി മടങ്ങും. നാട്ടിലെ ചെറുപ്പക്കാരും, കോവിഡ് ജാഗ്രതാ സമിതി അംഗങ്ങളും ഒക്കെ ചേര്‍ന്നാണ് വാനരസദ്യയൊരുക്കുന്നത്. 

English Summary: Good Samaritans feed monkeys in Ramakkalmedu during lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com