ADVERTISEMENT

കോവിഡിനെ പ്രതിരോധിക്കാൻ വിഷപ്പാമ്പിനെ തിന്നയാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പെരുമാപ്പെട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്. വടിവേലു എന്നയാളാണ് പാമ്പിനെ തിന്നുന്ന വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം ജില്ലാ വനംവകുപ്പ് ഉദ്യോഗസ്ഥനായ എസ് ആന്ദന്ദിന്റെ ശ്രദ്ധയിൽ പെട്ടതോടെ ഇയാളെ  അറസ്റ്റു ചെയ്യുകയായിരുന്നു.7000 രൂപ പിഴയും ചുമത്തി. 

പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് പാമ്പിനെ കിട്ടിയെന്നും കൊന്നതിനു ശേഷമാണ് വിഷപ്പാമ്പിനെ കഴിച്ചതെന്നും വടിവേലു ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. പാമ്പിനെ തിന്നുന്നത് കോവിഡ് പ്രതിരോധത്തിന് നല്ലതാണെന്നാണ് വിവാദ വിഡിയോയിൽ വടിവേലു പറയുന്നത്. കൊറോണ വൈറസിൽ നിന്ന് രക്ഷപെടുന്നതിനായി താൻ സ്ഥിരമായി പാമ്പിനെ കഴിക്കാറുണ്ടെന്നും ഇയാൾ വിഡിയോയിൽ അവകാശപ്പെട്ടിരുന്നു. ഇത്തരം വിഡിയോകളിലെ അവകാശവാദങ്ങൾ വിശ്വസിക്കരുതെന്നും വിഷജീവികളെ കഴിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ശംഖുവരയൻ ഇനത്തിൽ പെട്ട വിഷപ്പാമ്പിനെയാണ് ഇയൾ ചവച്ചരച്ച് ഭക്ഷിച്ചത്. ആ സമയത്ത് വടിവേലു മദ്യപിച്ചിരുന്നതായും ചോദ്യം ചെയ്യലിൽ വെളുപ്പെടുത്തിയിട്ടുണ്ട്. പാമ്പിനെ ഭക്ഷിച്ചെങ്കിലും അതിന്റെ വിഷം ഉള്ളിൽ ചെല്ലാതിരുന്നത്കൊണ്ട് മാത്രമാണ് ഇയാളുടെ ജീവൻ രക്ഷപെട്ടതെന്ന് വിദഗ്ധർ വ്യക്തമാക്കി.

English Summary: Tamil Nadu: Man chews dead snake 'to keep COVID-19 at bay', arrested & fined by forest department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com