ഇതൊക്കെ സിംപിൾ അല്ലേ..; കുപ്പിയുടെ അടപ്പു തുറക്കുന്ന തേനീച്ചകൾ, വിഡിയോ കണ്ടത് 10 ലക്ഷം പേർ!

Two Bees Work Together To Open A Bottle In Jaw-Dropping Clip
SHARE

ശീതളപാനീയ കുപ്പിയുടെ അടപ്പു തുറക്കുന്ന തേനീച്ചകളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അടപ്പു തുറക്കുകയെന്നത് നമ്മൾക്ക് നിസ്സാരമാണെങ്കിലും തേനീച്ചകൾക്ക് അതത്ര എളുപ്പമല്ല. എന്നാൽ അധ്വാനശീലരായി അറിയപ്പെടുന്ന തേനീച്ചകൾ തങ്ങളുടെ ശ്രമം തുടരുന്നതാണ് ദൃശ്യത്തിൽ കാണാൻ കഴിയുക. അടപ്പിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ച തേനീച്ചകൾ ഒടുവിൽ അടപ്പ് തിരിച്ച് അത് താഴേക്കിടുന്നതിൽ വിജയിക്കുകയും ചെയ്തു.

ഒത്തു പിടിച്ചാൽ മലയും പോരും എന്ന ചൊല്ല് അന്വർത്ഥമാക്കുന്നതായിരുന്നു തേനീച്ചകളുടെ പ്രവർത്തി. ബ്രസീലിലെ സാവോ പോളോയിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. ഉച്ചഭക്ഷണ സമയത് ശീതളപാനീയം കുടിക്കാനിറങ്ങിയ ജീവനക്കാരനാണ് ദൃശ്യം പകർത്തിയത്. പത്ത് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ഈ ദൃശ്യം കണ്ടത്. ചെറിയ പ്രാണികളുടെ കഴിവിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്.

English Summary: Two Bees Work Together To Open A Bottle In Jaw-Dropping Clip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA