നദീതീരത്ത് വെള്ളം കുടിക്കാനെത്തിയ തെരുവു നായയെ ആക്രമിച്ചത് കൂറ്റൻ മുതല: വിഡിയോ!

Horror moment huge crocodile grabs whimpering dog from river bank as it drinks and drags pooch to its death in Rajasthan
SHARE

നദിയിൽ വെള്ളം കുടിക്കാനെത്തിയ തെരുവുനായയെ ആക്രമിക്കുന്ന കൂറ്റൻ മുതലയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രാജസ്ഥാനിലെ ചിത്തോർഗറിലാണ് സംഭവം നടന്നത്. ചമ്പൽ നദീതീരത്തുകൂടി അലഞ്ഞു നടന്ന നായ വെള്ളം കുടിക്കാനോ ഭക്ഷണം തേടിയോ ആകാം നദിയിലേക്കിറങ്ങിയത്.

അൽപം അകലെയായി വെള്ളത്തിൽ കിടന്നിരുന്ന മുതല നായയുടെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതറിയാതെ വെള്ളത്തിലിറങ്ങിയ നായയെ പിന്നിലൂടെയെത്തിയ മുതല ആക്രമിക്കുകയായിരുന്നു. നായയുടെ കഴുത്തിനു പിടുത്തമിട്ട മുതല പെട്ടെന്നു തന്നെ ഇരയമായി വെള്ളത്തിലേക്ക് മറയുകയും ചെയ്തു.

സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകര്‍ത്തിയത്. സംഭവം കണ്ടു നിന്നവർ നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനു പകരം വിഡിയോ പകർത്താനാണ് ശ്രമിച്ചതെന്ന വിമർശനവും ഉയരുന്നുണ്ട്. കല്ലെടുത്തെറിഞ്ഞ് നായയുടെ ശ്രദ്ധതിരിക്കാനെങ്കിലും ശ്രമിക്കാമായിരുന്നു ഇവർക്കെന്നും പരാതി ഉയരുന്നുണ്ട്.

റാണാപ്രതാപ് സാഗർ ഡാമിനു സമീപമാണ് സംഭവം നടന്നത്. നിരവധി പക്ഷികളുടെ വാസസ്ഥലമാണ് ഈ നദീതീരം. ഡാമിൽ നിരവധി മുതലകളുണ്ടെന്നും അവ വെയിലു കായാനായി നദീതീരത്തേക്ക് എത്താറുണ്ടെന്നും ജലവിഭവ വകുപ്പ് എൻജിനീയറായ ഹരീഷ് തിവാരി വ്യക്തമാക്കി.

English Summary: Horror moment huge crocodile grabs whimpering dog from river bank as it drinks and drags pooch to its death in Rajasthan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA