ADVERTISEMENT

ഏറെ സന്തോഷത്തോടെ ജോർജിയയിലെ പുതിയ വാടക വീട്ടിലേക്ക് താമസം മാറിയതായിരുന്നു ഹാരി പഗ്ലീസ് എന്ന വ്യക്തിയും കുടുംബവും. എന്നാൽ താമസം തുടങ്ങി ഏതാനും മാസങ്ങൾക്ക് ശേഷമാണ് തങ്ങളെ കൂടാതെ മറ്റൊരു കുടുംബം കൂടി ആ വീട്ടിൽ പാർക്കുന്നുണ്ടെന്ന് ഇവർ അറിഞ്ഞത്. നാല് പാമ്പുകളാണ് വീടിന്റെ മേൽക്കൂരയിൽ താമസമാക്കിയിരുന്നത്.

പുതിയ വീട്ടിലെത്തി ഒരു മാസത്തിനകം തന്നെ മേൽക്കൂര ചോരുന്നതായി കണ്ടെത്തിയിരുന്നു. വീട്ടുടമസ്ഥനെ വിവരമറിയിച്ചിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. എന്നാൽ ഏതാനും മാസങ്ങൾക്കു ശേഷം ചോർന്നൊലിച്ചിരുന്ന മേൽക്കൂരയുടെ ഒരു ഭാഗം അടർന്നു താഴേക്ക് വീണു. ആ വിടവിലൂടെ ഒന്നിലധികം പാമ്പുകളും മേൽക്കൂരയിൽ നിന്നു താഴേക്ക് തൂങ്ങിക്കിടക്കുന്നത് കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. പാമ്പുകളെ പിന്നീട് വിദഗ്ധരെത്തി ഇവിടെ നിന്നു നീക്കം ചെയ്തു.

റാറ്റ് സ്നേക്ക് ഇനത്തിൽപ്പെട്ട പാമ്പുകളാണ് വീടിന്റെ മേൽക്കൂരയിൽ താമസമാക്കിയിരുന്നത്. മേൽക്കൂരയിൽ നിന്നു താഴേക്ക് തൂങ്ങിക്കിടക്കുന്ന പാമ്പുകളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

English Summary: Family in the US shocked to discover four snakes living in their roof

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com