വളർത്തു നായകളെ ആക്രമിച്ച കരടിയെ മതിലിൽ നിന്ന് തള്ളിയിട്ട് 17കാരി; വൈറലായി വിഡിയോ

Shocking Video Shows Teen Pushing Bear Off Wall To Save Her Dogs
SHARE

കരടിയുടെ പിടിയിൽ നിന്നു 17കാരിയായ ഹെയ്‌ലി വളർത്തു നായകളെ സാഹസികമായി രക്ഷിച്ചു. കലിഫോർണിയയിലെ ബ്രാഡ്ബറിയിലാണ് സംഭവം. വീടിന്റെ പിന്നിലുള്ള മതിലിൽ ചാടിക്കയറിയ കരടിയെ തുരത്താനെത്തിയതായിരുന്നു വളർത്തുനായകൾ. കരടിയും രണ്ടു കുഞ്ഞുങ്ങളുമാണ് മതിലിലേക്ക് ചാടിക്കയറിയത്. ഇതുകണ്ടാണ് വളർത്തുനായകൾ കുരച്ചുകൊണ്ട് പിന്നാലെയെത്തിയത്. നായകളെ കണ്ട് ഭയന്ന് കരടിക്കുഞ്ഞുങ്ങൾ ഓടിയെങ്കിലും അമ്മക്കരടി ചെറുത്തു നിന്നു.

ഈ സമയം പൂന്തോട്ടത്തിൽ നിൽക്കുകയായിരുന്നു ഹെയ്‌ലിയും അമ്മ സിറ്റ്ലാലിയും. നാല് വളർത്തുനായകളും ഇവർക്കൊപ്പമുണ്ടായിരുന്നു. പെട്ടെന്നാണ് ഇവ കുരച്ചുകൊണ്ട് പിന്നിലേക്ക് ഓടിയത്. അവിടേക്കെത്തിയ ഹെയ്‌ലി കണ്ടത് കൂട്ടത്തിൽ ചെറിയ നായ്ക്കുട്ടിയായ വലന്റീനയെ കരടി കടിച്ചു വലിച്ചെടുക്കുന്നതാണ്. ഓടിയെത്തിയ ഹെയ്‌ലി മറ്റൊന്നുമാലോചിക്കാതെ കരടിയെ മതിലിൽ നിന്നും തള്ളി താഴേക്കിട്ടു. നിലതെറ്റി കരടി പിന്നോട്ടു വീണതും നായ്ക്കുട്ടികളെയും വാരിയെടുത്ത് ഓടി രക്ഷപെടുകയായിരുന്നു. വീടിനു സമീപം സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യം പതിഞ്ഞത്.

ബ്രാഡ്ബറിയിലെ ഇവരുടെ വീടിനു സമീപം ആദ്യമായാണ് കരടികളെത്തുന്നതെന്ന് കുടുംബം വ്യക്തമാക്കി. സമീപപ്രദേശങ്ങളിൽ കരടികളിറങ്ങുന്നത് പതിവാണെങ്കിലും ഇവിടേക്കെത്തുന്നത് ആദ്യമായാണ്. ഭക്ഷണം തേടിയെത്തിയതാകാം കരടിയെന്നാണ് നിഗമനം. സംഭവത്തിനു ശേഷം കരടിയും കുഞ്ഞുങ്ങൾ അവിടെനിന്ന് ഓടിമറയുകയും ചെയ്തു. സംഭവത്തിനിടയിൽ ഹെയ്‌ലിയുടെ കൈവിരലിനും കാൽമുട്ടിനും ചെറിയ പരുക്കുകൾ മാത്രമേ സംഭവിച്ചുള്ളൂവെന്ന ആശ്വാസത്തിലാണ് കുടുംബം.  സാഹസികമായി കരടിയുടെ ആക്രമണത്തിൽ നിന്നും നായ്ക്കുട്ടിയെ രക്ഷിച്ച ഹെയ്‍ലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. 10 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Shocking Video Shows Teen Pushing Bear Off Wall To Save Her Dogs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA