ADVERTISEMENT

കാട്ടിലെ മികച്ച വേട്ടക്കാരും ധൈര്യശാലികളുമൊക്കെയാണ് കടുവകൾ. എങ്കിലും ഒറ്റയാനോട് ഏറ്റുമുട്ടാനൊന്നും ഇവർ ശ്രമിക്കാറില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കാനനപാതയിൽ വിശ്രമിക്കുകയായിരുന്നു കടുവ. അപ്പോഴാണ് കാട്ടുകൊമ്പന്റെ വരവ്. കടുവ കിടക്കുന്നത് ഗജരാജൻ കണ്ടെങ്കിലും ആനയുടെ വരവ് തൊട്ടടുത്തെത്തിയപ്പോൾ മാത്രമാണ് കടുവ മനസ്സിലാക്കിയത്. നടന്നടുക്കുന്ന കാട്ടാനയെ കണ്ട് ഗർജനത്തോടെ എഴുന്നേറ്റ കടുവ പെട്ടെന്ന് തന്നെ അവിടെ നിന്നു കാട്ടിലേക്ക് ഓടിമറയുന്നത് കാണാം.

കണ്ടുനിന്നവർ ഒരേറ്റുമുട്ടലാണ് പ്രതീക്ഷിച്ചതെങ്കിലും കടുവ സംഭവ സ്ഥലത്തു നിന്നു ഓടിമറയുകയാണ് ചെയ്തത്. ഏഷ്യയിലെ ഏതോ വന്യജീവി സങ്കേതത്തിൽ നിന്നു പകർത്തിയ ദൃശ്യമാണിത്. ദിയ മിർസയാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു. കടുവകൾ സാധാരണയായി മാനുകളെയും കാട്ടുപന്നികളെയും കുരങ്ങുകളെയുമൊക്കെയാണ് ആഹാരമാക്കാറുള്ളത്. ആനകളെ പോലുള്ള വലിയ മൃഗങ്ങളെ കടുവകൾ അപൂർവമായി മാത്രമേ വേട്ടയാടാറുള്ളൂ.

English Summary: Elephant Comes Across Tiger While Walking. Watch What Happens Next

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com