വഴിയിൽ കിടന്ന പാമ്പിനെ വെറും കൈകൊണ്ട് പിടിച്ച് യുവതി; ചുറ്റിവരിഞ്ഞ് പാമ്പ്, വിഡിയോ!

Woman Catches Huge Snake With Bare Hand
SHARE

പാമ്പിനെ കാണുന്നത് തന്നെ ഭയമാണ് ഭൂരിപക്ഷം ആളുകൾക്കും. അപ്പോഴാണ് പാമ്പിനെ പിടിക്കുന്ന കാര്യം. അതുകൊണ്ട് തന്നെയാണ് വിയറ്റ്നാമിൽ നിന്നുള്ള ദൃശ്യം എല്ലാവരെയും അമ്പരപ്പിക്കുന്നത്. വഴിയരികിൽ കിടന്ന കൂറ്റൻ പാമ്പിനെ ലാഘവത്തോടെ വെറും കൈകൊണ്ട് പിടിക്കുന്ന യുവതിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഹെൽമറ്റും മാസ്ക്കും ധരിച്ച യുവതി യാതൊരു ഭയവും കൂടാതെ പാമ്പിനെ പിടികൂടുന്നതാണ് ദൃശ്യത്തിലുള്ളത്. കൈകൊണ്ട് പാമ്പിന്റെ തലയിൽ പിടിച്ചെടുത്ത യുവതി ഏറെ പണിപ്പെട്ടാണ് അതിനെ വരുതിയിലാക്കിയത്. പുളയുന്ന പാമ്പ് യുവതിയുടെ കൈകളിൽ ചുറ്റിയിട്ടും ക്ഷമയോ‍ടെ പാമ്പിനെ മറുകൈകൊണ്ട് നീക്കി യുവതി നടന്നു നീങ്ങുന്നത് ദൃശ്യത്തിൽ കാണാം. 

48 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യത്തിൽ പാമ്പുമായി നടന്നു നീങ്ങുന്ന യുവതിയുടെ ശരീരത്തിലും തോളിലുമായി പാമ്പ് ചുറ്റിയിരിക്കുന്നത് കാണാം. സമീപത്തുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഭയമുള്ളവർ കാണരുത് എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്. 

English Summary: Woman Catches Huge Snake With Bare Hand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA