ഭാര്യയെ അയൽവാസിയുടെ നായ കടിച്ചു, വെടിവച്ചു കൊന്ന് ഭർത്താവ്; പിന്നാലെ അറസ്റ്റ്

 Angry After It Bit His Wife, Indore Man Allegedly Shoots Neighbour’s Pet Dog
പ്രതീകാത്മക ചിത്രം
SHARE

ഭാര്യയെ കടിച്ചതിന് അയൽവാസിയുടെ വളർത്തുനായയെ വെടിവച്ചു കൊന്നയാൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നത്. 53കാരനായ നരേന്ദ്ര വിശ്വയ്യയാണ് അറസ്റ്റിലായത്.

നായയെ സൂക്ഷിക്കണമെന്നും അത് ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഉടമയോട് നരേന്ദ്ര മുൻപ് പറഞ്ഞിരുന്നു. പക്ഷേ ഉടമ നായയെ കെട്ടിയിടാൻ കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം ഭാര്യയെ നായ കടിച്ചതോടെ കുപിതനായ നരേന്ദ്ര ലൈസൻസുള്ള തോക്കുമായെത്തി നായയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കഴുത്തിൽ വെടിയേറ്റ നായ സംഭവസ്ഥലത്ത് വച്ച് തന്നെ ചത്തുവീണു.

നായ പ്രദേശവാസികളായ പലരെയും കടിച്ചിട്ടുണ്ടെന്നും ഭയന്നിട്ട് ആരും പുറത്തു പറയാത്തതാണെന്നും കുറ്റം ഏറ്റു പറഞ്ഞശേഷം നരേന്ദ്ര പൊലീസിനോട് വെളിപ്പെടുത്തി. നരേന്ദ്രയുടെ പരാതി അന്വേഷിച്ച് സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് നായയുടെ ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തു.

English Summary: Angry After It Bit His Wife, Indore Man Allegedly Shoots Neighbour’s Pet Dog

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA