ADVERTISEMENT

ആനപാപ്പാൻമാരിലെ ഓമനമുഖം കോട്ടയം കൂരോപ്പട സ്വദേശി കുന്നക്കാട്ട് ദാമോദരൻ നായർ ഓർമയായി. ആറ് പതിറ്റാണ്ടിലേറെ ആന പരിപാലന രംഗത്തുള്ള ദാമോദരൻ കാൽ നൂറ്റാണ്ടായി പല്ലാട്ടു ബ്രഹ്മദത്തന്റെ ഒന്നാം പാപ്പാനായിരുന്നു. തന്റെ പ്രിയപ്പെട്ട പാപ്പാന് ബ്രഹ്മദത്തൻ നൽകിയ യാത്രാമൊഴി വൈകാരിക കാഴ്ചയായി. ദാമോദരൻ നായർ എങ്ങനെ ഓമന ചേട്ടനായി എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഗജശ്രേഷ്ഠൻ പാലാട്ട് ബ്രഹ്മദത്തന്റെ കണ്ണീർ പ്രണാമം. ആനയുടെ മനസറിഞ്ഞ് ഒപ്പം നടന്ന ചട്ടക്കാരനായിരുന്നു ഓമന ചേട്ടൻ. അരുണാചലിൽ നിന്നെത്തിച്ച ബ്രഹ്മദത്തനെ ചട്ടം പഠിപ്പിച്ച് തുടങ്ങിയതാണ് ആ ബന്ധം.

ആന പരിപാലനത്തിൽ  കണിശക്കാരൻ ആയിരുന്നു ഓമന ചേട്ടൻ. ആനക്ക് പാപ്പാനിൽ വിശ്വാസം വേണമെന്നതാണ് പ്രധാനം. ആനയെ പട്ടിണിക്കിടില്ല, അനാവശ്യമായ മർദനമില്ല. അതുകൊണ്ട് തന്നെ ബ്രഹ്മന് ഓമന ചേട്ടൻ അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. 2003ൽ തൃത്തലൂരിൽ ഉത്സവത്തിനിടെ ഓമന ചേട്ടനെ അക്രമിക്കാനെത്തിയ മറ്റൊരു ആനയെ കുത്തി മാറ്റി ബ്രഹ്മൻ സ്വന്തം പാപ്പാന്റെ ജീവൻ കാത്തു. മദപ്പാടിൽ പോലും ബ്രഹ്മദത്തന്റെ അടുത്ത് ചെല്ലാൻ മാത്രം വലുതായിരുന്നു ഇരുവരുടെയും ആത്മബന്ധം.

ആന പരിപാലനത്തിൽ ആറുപതിറ്റാണ്ട്  നീണ്ട അനുഭവസമ്പത്ത് ആശാനെന്ന വിളിപ്പേരിനും അർഹനാക്കി. ആരാധകരും  നിരവധി. തൃശൂർ പൂരം, കൂടൽമാണിക്യം, ആറാട്ടുപുഴ തുടങ്ങി സംസ്ഥാനത്തെ ഒട്ടുമിക്ക ഉത്സവങ്ങളിലും സ്ഥിര സാനിധ്യമായിരുന്നു ഓമന ചേട്ടനും ബ്രഹ്മ ദത്തനും. ആ കാഴ്ച ഇനിയില്ല.

English Summary:Tusker Brahmadathan came to see his beloved mahout for last time leaving spectators in tears, video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com