'പുല്ലൊക്കെ മടുത്തെന്നേ, ഇനി അൽപം ഗോൽഗപ്പയാവാം'; വഴിയോര ഭക്ഷണം ആസ്വദിച്ച് പശുവും കിടാവും!

Man feeds golgappas to cow and its calf
SHARE

എരിവും പുളിയും അൽപം മധുരവുമൊക്കെയുള്ള ഗോൽഗപ്പ അഥവാ പാനിപൂരി എന്നു കേൾക്കുമ്പോൾ തന്നെ വടക്കേ ഇന്ത്യയിലെ ഭക്ഷണപ്രിയരുടെ വായിൽ വെള്ളമൂറും. വടക്കേ ഇന്ത്യയിലെ വഴിയോരക്കച്ചവടക്കാരുടെ പ്രധാന വിഭവമാണിത്. തെരുവിൽ ജീവിക്കുന്ന പശുക്കളും ഇവിടുത്തെ പ്രധാന കാഴ്ചയാണ്. വഴിയോരക്കച്ചവടക്കാരനിൽ നിന്നു ഗോൽഗപ്പ വാങ്ങി പശുവിനും കിടാവിനും കഴിക്കാൻ കൊടുക്കുന്ന മധ്യവയസ്കനും അത് ഏറെ ആസ്വദിച്ചു കഴിക്കുന്ന പശുവും കിടാവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കച്ചവടക്കാരൻ ഓരോ പാനിപൂരി വീതം ചെറിയ പാത്രത്തിൽ എടുത്തു നൽകുന്നതും ഇയാൾ പശുവിനും കിടാവിനുമായി ഓരോന്നുവീതം വായിൽ വച്ചു നൽകുന്നതും ദൃശ്യത്തിൽ കാണാം. ഏറെ ആസ്വദിച്ചാണ് പശുവും കിടാവും ഗോൽഗപ്പ ഓരോന്നായി കഴിക്കുന്നത്. ലക്നൗവിലെ റെഡ്ഹിൽ കോൺവെന്റ് സ്കൂളിനു സമീപത്തു നിന്നുമാണ് രസകരമായ ഈ ദൃശ്യം പകർത്തിയത്.

തെരുവിൽ അലയുന്ന പശുക്കൾക്ക് ഇവിടെ വീടുകളിൽ നിന്ന് പലരും ഭക്ഷണം നൽകാറുണ്ടെങ്കിലും ഗോൽഗപ്പ വാങ്ങി ഇവയ്ക്ക് നൽകിയതാണ് ആളുകളുടെ പ്രീതി പിടിച്ചുപറ്റിയത്. കന്നുകാലികൾക്ക് ഇഷ്ടഭക്ഷണം വാങ്ങി നൽകിയ മനുഷ്യനെ അഭിനന്ദനങ്ങൾകൊണ്ടു മൂടുകയാണ് ദൃശ്യം കണ്ടവർ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യം ചുരുങ്ങിയസമയം കൊണ്ട് ആറ് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

English Summary: Man feeds golgappas to cow and its calf, video goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA