വിഷപ്പാമ്പിനരികിലേക്ക് കുഞ്ഞ്; എട്ടടിയോളം നീളമുള്ള രാജവെമ്പാലയെ കൈകൊണ്ട് പിടിച്ച് അമ്മ!

 Odisha Woman Rescues Eight-feet-long King Cobra
Image Credit: ANI
SHARE

അപ്രതീക്ഷിതമായ സാഹചര്യങ്ങളെ ഭയത്തെ മറികടന്നുകൊണ്ട് നേരിടാൻ അസാധാരണമായ മനഃശക്തി തന്നെ വേണം. അത്തരത്തിൽ ധീരമായ പ്രവർത്തി നടത്തിയ ഒരു വനിതയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വീടിനു സമീപമെത്തിയ ഉഗ്രവിഷമുള്ള രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ചാണ് ഒഡിഷ സ്വദേശിനിയായ സസ്മിതെ ഗൊചെയ്ദ് കയ്യടി നേടുന്നത്.

ശനിയാഴ്ചയായിരുന്നു സംഭവം. ഒഡീഷയിലെ മയൂർഭഞ്ചിലുള്ള സസ്മിതെയുടെ വീടിനു സമീപത്തേക്ക് എട്ടടിയോളം നീളമുള്ള രാജവെമ്പാലയെത്തിയത്. രണ്ടു വയസ്സുകാരനായ മകൻ പാമ്പിനു സമീപത്തേക്ക് മുട്ടലിഴഞ്ഞു നീങ്ങിയപ്പോഴാണ് സസ്മിതെയും ഭർത്താവ് അഖിൽ മുണ്ടയും പാമ്പിനെ കാണുന്നത്. ഭയപ്പെട്ടുപോയെങ്കിലും അഖിൽ ഉടൻതന്നെ മകനെ വാരിയെടുത്തു സുരക്ഷിത സഥലത്തേക്ക് മാറി.

വൈകാതെ അദ്ദേഹം ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരമറിയിക്കുകയും ചെയ്തു. ഇതിനിടെ സസ്മിതെ രാജവെമ്പാലയെ പിടികൂടുകയിരുന്നു. താൻ ആദ്യമായാണ് ഒരു പാമ്പിനെ കൈകൊണ്ട് തൊടുന്നതെന്ന് സസ്മിതെ വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥർ വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തി. ഇവരുടെ സഹായത്തോടെ പാമ്പിനെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിടുകയും ചെയ്തു.

രാജവെമ്പാലയുടെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വളരെ വേഗം സംഭവം പ്രചാരം നേടുകയായിരുന്നു  . സസ്മിതെയുടെ അസാമാന്യ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് പലരും  അഭിപ്രായങ്ങൾ കുറിക്കുന്നത്. മനുഷ്യർക്ക് ദോഷമുണ്ടാകാതെ ശ്രദ്ധിച്ചതിനൊപ്പം പാമ്പിനെ ഉപദ്രവിക്കാതിരുന്നത് വലിയ കാര്യമാണെന്ന് പലരും പ്രതികരിക്കുന്നു.

English Summary: Odisha Woman Rescues Eight-feet-long King Cobra; Stuns Internet With Courageous Feat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA