ADVERTISEMENT

പുൽമേട്ടിൽ കൂട്ടംതെറ്റി ഒറ്റപ്പെട്ടു നിന്ന വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞിനെ ആക്രമിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യം കൗതുകമാകുന്നു. ടാൻസാനിയയിലെ സെറൻഗെറ്റി ദേശീയ പാർക്കിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. 36 കകാരനായ ഗൈഡ് ഫ്രാൻസിസ് കിജാസിയാണ് അപൂർവ ദൃശ്യം പകർത്തിയത്. വിനോദ സഞ്ചാരിയായ ക്യുസിനിക്കൊപ്പമുള്ള സഫാരിക്കിടയിലാണ് പുള്ളിപ്പുലി വേട്ടയാടുന്നത് ഇവർ കണ്ടത്.

40 മിനിട്ടോളം ഇവർ സഫാരി വാഹനത്തിൽ പുള്ളിപ്പുലിയെ പിന്തുടർന്നു. തുടർന്ന് പുൽമേടിനു സമീപമെത്തിയപ്പോഴാണ് അവിടെ കൂട്ടംതെറ്റി നിൽക്കുന്ന വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് പുള്ളിപ്പുലിയുടെ കണ്ണിൽ പെട്ടത്. തൊട്ട്മുൻപ് കടന്നുപോയ വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് ഒറ്റപ്പെട്ടു പോയതായിരുന്നു അവശനിലയിൽ കാണപ്പെട്ട കുഞ്ഞ്. പുള്ളിപ്പുലി തൊട്ടു പിന്നിലെത്തിയിട്ടും കുഞ്ഞ് അതേ നിൽപ് തുടർന്നു. ശത്രു പിന്നിലെത്തിയതറിഞ്ഞിട്ടും ഓടാനോ എതിർക്കാനോ ശ്രമിക്കാതെയായിരുന്നു കുഞ്ഞു വൈൽഡ് ബീസ്റ്റിന്റെ നിൽപ്.

5 മിനിട്ടോളം കുഞ്ഞിനെ പിന്നിൽ നിന്ന് നിരീക്ഷിച്ച ശേഷമാണ് പുള്ളിപ്പുലി അതിന്റെ പുറത്തേക്ക് ചാടിവീണത്. യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ അത് വിധിക്കു കീഴടങ്ങുകയും ചെയ്തു. പ്രയത്നം കൂടാതെ ലഭിച്ച ഇരയെ കടിച്ചുവലിച്ച് സമീപത്തുള്ള മരത്തിനു ചുവട്ടിലേക്കാണ് പുള്ളിപ്പുലി മടങ്ങിയത്. അവിടെ വിശ്രമിക്കുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനുള്ള ഭക്ഷണമായിരുന്നു വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ്. സങ്കടകരമായ കാഴ്ചയായിരുന്നു ഇതെങ്കിലും ആവേശത്തോടെയാണ് പുള്ളിപ്പുലി വേട്ട നേരിൽ കണ്ടതെന്ന് സഞ്ചാരികൾ വ്യക്തമാക്കി.

English Summary: Leopard Gives Baby Wildebeest the Fright of its Life!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com