ADVERTISEMENT

രാത്രിയിൽ വീടിനോടു ചേർന്ന് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന വളർത്തു നായയെ കൂറ്റൻ പുള്ളിപ്പുലി ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ദൃശ്യമാണ് മഹാരാഷ്ട്രയിൽ നിന്നും പുറത്തു വരുന്നത്. നാസിക്കിലെ ഭുസേ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വീടിനോട് ചേർന്ന വിശാലമായ വരാന്തയിലെ ഇരുമ്പഴികള്‍ക്കുള്ളിലൂടെ കടന്നാണ് പുള്ളിപ്പുലി നായയ്ക്കു സമീപമെത്തിയത്. പുലി തൊട്ടടുത്തത്തുന്നവരെയും നായ അറിഞ്ഞിരുന്നില്ല. പുലി ആക്രമിച്ചതോടെ നായ കുതറിമാറാൻ ശ്രമിച്ചെങ്കിലും സെക്കൻഡുകൾക്കുള്ളിൽ അതിനെ കീഴ്പ്പെടുത്തുകയായിരുന്നു. നായയുടെ പിടലിയിൽ പിടുത്തമിട്ട പുലി അതിനെയും കടിച്ചെടുത്ത് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും കൊടുക്കുന്നുണ്ട്. മുൻപ് പല തവണയും നാസിക്കിന്റെ സമീപപ്രദേശങ്ങളിൽ പുള്ളിപ്പുലികളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വീട്ടുവളപ്പിനുള്ളിലേക്ക് കടന്നു കയറി അവ ആക്രമിക്കുന്നത് വിരളമാണ്. 

സമൂഹമാധ്യമങ്ങളിലെത്തിയ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. പതിനായിരക്കണക്കിന് ആളുകളാണ് ട്വിറ്ററിലൂടെ മാത്രം ദൃശ്യം കണ്ടത്. അതേസമയം മനുഷ്യർ വന്യമൃഗങ്ങളുടെ സ്ഥലം കൈയേറിയതിന്റെ  പരിണിതഫലമാണ് ഇത്തരം സംഭവങ്ങളെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

English Summary: Leopard hunts pet dog sleeping outside house in Maharashtra's Nashik, terrifying video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com