പാഞ്ഞടുക്കുന്ന കാട്ടാന; കൊമ്പന്റെ കലിപ്പ് വാഹനത്തോട്, ഭയന്നുവിറച്ച് ഡ്രൈവർ,വിഡിയോ!

Elephant crumples car hood in hair-raising charge
SHARE

ദക്ഷിണാഫ്രിക്കയിലെ ഒരു വന്യജീവി സങ്കേതത്തിലൂടെ നീങ്ങുകയായിരുന്ന വാഹനം തല്ലിത്തകർത്ത് കൊമ്പനാന. ക്ലാസേരി പ്രൈവറ്റ് ഗെയിം റിസർവിലേക്ക്  ഡീസലെത്തിക്കാനെത്തിയ വാഹനമാണ്  ആന തകർത്തത്. കാറിന്റെ ഡാഷ് ക്യാമിൽ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നോർമൻ നുകേരി എന്നയാളാണ് കാർ ഓടിച്ചിരുന്നത്.  കാനനപാതയിലൂടെ നീങ്ങുന്നതിനിടെ അല്പം അകലെയായി കാട്ടാനക്കൂട്ടം  കടന്നു പോകുന്നത് നോർമന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ അവയിൽ നിന്നും അകലം പാലിക്കാനായി വാഹനം പിന്നോട്ടെടുക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ കാടിനുള്ളിൽ നിന്ന് മറുവശത്തു കൂടിയെത്തിയ കൊമ്പൻ വാഹനത്തിനുനേരെ പാഞ്ഞടുക്കുകയായിരുന്നു. 

ആദ്യം ഭയന്നെങ്കിലും പെട്ടെന്ന് മനസാന്നിധ്യം വീണ്ടെടുത്ത് നോർമൻ വാഹനത്തിന്റെ വശത്ത് തട്ടി ശബ്ദമുണ്ടാക്കി ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ ആന പിൻവാങ്ങിയെങ്കിലും പിന്നീട് വീണ്ടും വാഹനത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ഓടിയെത്തിയ കൊമ്പൻ പലയാവർത്തി വാഹനത്തിൽ കുത്തി പിന്നിലേക്ക് നീക്കി. ആക്രമണത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.

സാധാരണഗതിയിൽ ആനകൾ ആക്രമിക്കുന്നതിനു മുൻപായി തല കുലുക്കിയും ഉച്ചത്തിൽ ചിന്നം വിളിച്ചും സൂചനകൾ നൽകാറുണ്ട്. എന്നാൽ ഇവിടെ അതൊന്നും ഉണ്ടാകാത്തതിനാൽ അപ്രതീക്ഷിതമായ ആക്രമണമായിരുന്നു ഡ്രൈവർക്ക് നേരിടേണ്ടിവന്നത്. കുഞ്ഞുങ്ങളുമായി നടന്നുനീങ്ങുന്നതിനിടെ ഡീസൽ ടാങ്കറും വലിച്ചു കൊണ്ടുവരുന്ന വാഹനം കണ്ട് പെട്ടെന്നുണ്ടായ പ്രകോപനത്താലാവാം ആന ആക്രമിച്ചതെന്നാണ് നിഗമനം. ആക്രമണത്തിൽ നോർമന് പരിക്കേറ്റില്ല. അൽപസമയത്തിനു ശേഷം നോർമൻ അവിടെനിന്നു സുരക്ഷിതനായി മടങ്ങുകയും ചെയ്തു.

English Summary: Elephant crumples car hood in hair-raising charge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA