ഒഡിഷയിൽ മീൻ പിടിക്കുന്നതിനിടയിൽ 55 കാരിയെ ആക്രമിച്ചത് കൂറ്റൻ മുതല, ദാരുണാന്ത്യം

Woman Killed In Crocodile Attack Near Odisha's Bhitarkanika National Park
പ്രതീകാത്മക ചിത്രം
SHARE

നദിക്കരയിൽ മീൻ പിടിച്ചുകൊണ്ടിരുന്ന 55 കാരി മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒഡഡിഷയിലെ കേന്ദ്രപാറ ജില്ലയിലുള്ള വെക്ട ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭിട്ടാർകനിക ദേശീയ പാർക്കിനു സമീപത്തുകൂടി ഒഴുകുന്ന പാടശാല നദിയിലാണ് 55 കാരി മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. മീൻപിടിക്കുന്നതിനിടയിൽ മുതല ഇവരെ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ചയാണ് പാതി ഭക്ഷിച്ച നിലയിൽ ഇവരുടെ ശരീരം നദിയിൽ കണ്ടെത്തിയത്.

ഭിട്ടാർകനിക ദേശീയ പാർക്കിന്റെ പരിധിയിൽ വരുന്ന മഹാനദിയിൽ 1768 മുതലകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുതലകള്‍ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ മേഖലിൽ വർധിച്ചു വരുന്നതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. മഴക്കാലത്തും വേനൽക്കാലത്തുമാണ് മുതലകളുടെ ആക്രമണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. അനധികൃതമായി മത്സ്യബന്ധനത്തിനും, വേട്ടയ്ക്കും, വിറകുപെറുക്കാനും മറ്റുമായി മനുഷ്യർ ഇവയുടെ ആവാസസ്ഥലത്ത് കടന്നുകയറുമ്പോഴാണ് കൂടുതലും അപകടങ്ങൾ സംഭവിക്കുന്നത്. മരിച്ച സ്ത്രീയുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ബികാഷ് ചന്ദ്രദാസ് വ്യക്തമാക്കി.

English Summary: Woman Killed In Crocodile Attack Near Odisha's Bhitarkanika National Park

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA