അന്ന് ഹെൽമറ്റ്, ഇന്ന് ബാസ്ക്കറ്റ് ബോൾ; റോഡിനു നടുവിൽ കാട്ടാനയുടെ പന്തുകളി, വിഡിയോ!

Wild elephant plays with basketball in viral video from Guwahati
SHARE

കഴിഞ്ഞ ദിവസമാണ് ഹെൽമറ്റ് വായിലിട്ട് ചവച്ചു നടന്ന കാട്ടാനയുടെ ദൃശ്യം ഗുവാഹത്തിയിൽ നിന്നു പുറത്തുവന്നത്. ഇതിനു പിന്നാലെ നടുറോഡിൽ ബാസ്ക്കറ്റ്ബോളുമായി നടക്കുന്ന കാട്ടാനയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നാരംഗിയിലുള്ള സാത്ഗാവൻ സൈനിക ക്യാമ്പിനു സമീപത്ത് നിന്നുള്ളതാണ് ദൃശ്യം. 

ആൺകുട്ടികൾ ബാസ്ക്കറ്റ്ബോൾ കളിക്കുന്ന മൈതനത്ത് എത്തിയ കാട്ടാന, ബോൾ തുമ്പിക്കൈയിലെടുത്ത് നടക്കുകയായിരുന്നു. ബോളിനായി കുട്ടികൾ ബഹളം വച്ചെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ റോഡിലൂടെ ബോളുമായി നടന്നു. ഇടയ്ക്ക് ബോള്‍ താഴെവച്ച് കാലുകൊണ്ട് തട്ടിക്കളിക്കുകയും ചെയ്തു. റോഡിനു നടുവിലായിരുന്നു കാട്ടാനയുടെ പന്തു തട്ടൽ. സമീപത്തുള്ള ആംചങ് വന്യജീവി സങ്കേതത്തിൽ നിന്നു കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്കിറങ്ങുന്നത് പതിവാണ്. ഭക്ഷണം തേടിയാകാം കാട്ടാനകൾ ഇവിടേക്കെത്തുന്നതെന്നാണ് നിഗമനം.

English Summary: Wild elephant plays with basketball in viral video from Guwahati

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA