വളർത്തുനായയെ കാണാൻ പതിവായെത്തുന്ന മാൻകുട്ടി; അപൂർവ സൗഹൃദത്തിനു പിന്നിലെ കഥ!

Baby Deer Visits Dog Who Saved It From Drowning
SHARE

വളർത്തു മൃഗങ്ങളെ കാണാതായാൽ ആരും ഭയന്നു പോകും. അൽപസമയത്തേക്കാണെങ്കിൽ കൂടി അവയ്ക്ക് എന്തുസംഭവിച്ചുവെന്ന് ഉടമകൾക്ക് ഭീതി തോന്നുക സ്വാഭാവികമാണ്. ഇതു തന്നെയാണ് 6 വയസ്സുള്ള ഹാർലി എന്ന ഗോൾഡൻ ഡൂഡിൽ വിഭാഗത്തിൽ പെട്ട നായയെ കുറച്ച് സമയത്തേക്ക് കാണാതായപ്പോൾ ഉടമ റാൽഫ് ഡോണിനും തോന്നിയത്. വെർജീനിയ നിവാസിയായ ഡോൺ ഉടൻതന്നെ തന്റെ വളർത്തുനായയെ അന്വേഷിച്ചിറങ്ങി.

കുറച്ചു സമയത്തെ അന്വേഷണത്തിനു ശേഷം സമീപത്തുള്ള തടാകത്തിനു നടുവിൽ നീന്തുന്ന നിലയിൽ കണ്ടെത്തുകയും ചെയ്തു. കുഞ്ഞു മാൻകുട്ടിക്കൊപ്പമായിരുന്നു ഡോണിന്റെ നീന്തൽ. അപകടമൊന്നും സംഭവിക്കാതെ മാൻകുട്ടിയുടെ ഒപ്പം നീന്തി അതിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചപ്പോഴാണ് ഹാർലിക്ക് സമാധാനമായത്. കരയിലെത്തിച്ച മാൻ കുഞ്ഞിനെ ഹാർലി നക്കിത്തുടച്ച് വൃത്തിയാക്കുകയും ചെയ്തു. മാൻകുഞ്ഞ് എങ്ങനെയാണ് തടാകത്തിലകപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. പിന്നീട് മാൻകുഞ്ഞ് അതിനെ കാത്തു നിന്ന അമ്മയ്ക്കൊപ്പവും ഹാർലി ഉടമയ്ക്കൊപ്പം വീട്ടിലേക്കും മടങ്ങി.

കുറച്ചു ദിവസങ്ങൾക്ക് ശേഷം ഹാർലി വീടിനു പുറത്തു പോകാൻ തിടുക്കം കൂട്ടുന്നത് കണ്ടു. ഉടൻതന്നെ ഡോൺ വാതിൽ തുറന്ന് ഹാർലിയെ പുറത്തേക്ക് വിടുകയും ചെയ്തു. ശ്രദ്ധിച്ചപ്പോഴാണ് മരത്തിനു സമീപം നിൽക്കുന്ന മാൻകുട്ടിയെ കണ്ടത്. മാൻകുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് പുറത്തുപോകാൻ ഹാർലി തിടുക്കം കൂട്ടിയത്. ഹാർലി മാൻകുഞ്ഞിന്റെ അരികിലെത്തിയതും അത് സ്നേഹത്തോടെ വാലാട്ടിക്കൊണ്ട് ചേർന്നു നിന്നു. പരസ്പരം മണത്തു നോക്കിയും തൊട്ടു നോക്കിയുമൊക്കെ അൽപ സമയം ചെലവഴിച്ച ശേഷമാണ് മാൻകുഞ്ഞ് അമ്മയ്ക്കൊപ്പം കാട്ടിലേക്ക് മടങ്ങിയത്.  അവർ പോയ ഉടനെ ഹാർലി ശാന്തനായി വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. അപൂർവ സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രങ്ങൾ റാൽഫ് ഡോൺ തന്നെയാണ് പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.

English Summary: Baby Deer Visits Dog Who Saved It From Drowning

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA