ADVERTISEMENT

ദേഹം നിറയെ കട്ടപിടിച്ച രോമങ്ങളുമായി നടക്കാൻ പോലുമാവാത്ത നായയുടെ ശരീരത്തിൽ നിന്നു വെറ്റിനറി സംഘം നീക്കം ചെയ്തത് മൂന്ന് കിലോഗ്രാം രോമം . മിസോരിയിലെ കൻസാസ് നഗരത്തിലുള്ള കെ സി പെറ്റ് പ്രൊജക്റ്റ് എന്ന ഡോഗ് ഷെൽറ്ററാണ് നായയുടെ രോമം നീക്കം ചെയ്തത്. രോമം നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ഷിറ്റ്സു ഇനത്തിൽപ്പെട്ട തവിട്ടുനിറത്തിലുള്ള നായയ്ക്ക് സൈമൺ എന്നാണ് ഡോഗ് ഷെൽറ്റർ പേര് നൽകിയിരിക്കുന്നത്. 11 വയസ്സാണ് സൈമണിന്റെ പ്രായം. ആദ്യം ഇവിടേക്കെത്തുമ്പോൾ കനത്ത രോഗങ്ങളുമായി പേടിപ്പെടുത്തുന്ന രൂപത്തിലായിരുന്നു നായ. രണ്ടുമണിക്കൂർ സമയമെടുത്താണ് നായയുടെ രോമങ്ങൾ പൂർണമായി നീക്കം ചെയ്തത്.

ട്രിമ്മർ ഉപയോഗിച്ച് രോമം നീക്കം ചെയ്യുന്നതിന് ഏറെ പരിശ്രമം വേണ്ടി വന്നതായി ഷെൽട്ടറിലെ ഉദ്യോഗസ്ഥർ പറയുന്നു. രോമം നീക്കം ചെയ്തു കഴിയുമ്പോൾ നായയുടെ ത്വക്ക് ഏതവസ്ഥയിലാകും എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഭയപ്പെട്ടതുപോലെയുള്ള ആരോഗ്യപ്രശ്നങ്ങളൊന്നും സൈമണിന് ഉണ്ടായിരുന്നില്ല.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ നായയ്ക്ക് ദുരിതത്തിൽ നിന്നും മോചനം നൽകിയ ഡോഗ് ഷെൽറ്ററിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് സമൂഹമാധ്യമങ്ങളുടെ രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ ഷെൽറ്റട്ടറിന്റെ സംരക്ഷണത്തിൽ കഴിയുന്ന സൈമണിന്റെ ചികിത്സകൾ തുടർന്നു വരികയാണ്.

English Summary: A Stray Dog's Transformation After Vets Shave Off 3 Kg Of Matted Fur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com