ADVERTISEMENT

തേയിലത്തോട്ടങ്ങൾക്കരികിലൂടെയുള്ള ബൈക്ക് യാത്ര മനോഹരമാണ്. തമിഴ്നാട്ടിലെ നീലഗിരി മലനിരകളുടെ ഭംഗി ആസ്വദിച്ചും അതു പകർത്തിയും ബൈക്കിലെത്തിയ യുവാവിനെ കാത്തിരുന്നത് മറ്റൊരു കാഴ്ചയാണ്. നീലഗിരിയുടെ തണുപ്പിലലിഞ്ഞ് വണ്ടിയോടിച്ച് മുന്നോട്ടെത്തിയപ്പോഴാണ് അടുത്ത വളവില്‍ റോഡിനു നടുവിൽ നിൽക്കുന്ന കരടിക്കുടുംബം ശ്രദ്ധയിൽപ്പെട്ടത്. കരടികളെ കണ്ടതോടെ യുവാവ് ബൈക്ക് നിർത്തി.

മൂന്ന് കരടികളാണ് അവിടെയുണ്ടായിരുന്നത്. ഇതിൽ അമ്മക്കരടി യുവാവിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. യുവാവ് കുറച്ചുകൂടി മുന്നോട്ടെത്തിയപ്പോൾ മറ്റു രണ്ട് കരടികളും റോഡിൽ നിന്ന് മുകളിലേക്ക് കയറി ഓടിമാറാൻ ശ്രമിച്ചു. എന്നാൽ അമ്മക്കരടി യുവാവിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നുപോയ യുവാവ് അപ്പോൾ തന്നെ ബൈക്ക് പിന്നോട്ടെടുത്തു. പിന്നീടുള്ള ദൃശ്യം വ്യക്തമല്ല. വ്യവസായി ആനന്ദ് മഹീന്ദ്രയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

അമ്മക്കരടിയും കുട്ടികളുമായിരുന്നു ഇത്. സ്ലോത്ത് ബെയർ വിഭാഗത്തിൽ പെടുന്ന കരടികളാണിവ. ഇവയ്ക്ക് കാഴ്ചശക്തി കുറവാണെങ്കിലും ഘ്രാണശക്തിയിൽ മുന്നിലാണിവ.യാത്രയ്ക്കിടയിൽ വന്യമൃഗങ്ങളെ കണ്ടാൽ അവയുമായി നിശ്ചിത അകലം പാലിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നും വിഡിയോ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ബെക്ക് യാത്രികനും കരടികളും സുരക്ഷിതരാണെന്ന് മറ്റൊരു ട്വിറ്റർ ഉപയോക്താവ് വ്യക്തമാക്കി.

English SSummary: Bear Charges At Tamil Nadu Biker In Hair-Raising Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com