ADVERTISEMENT

പാലക്കാട് കിഴക്കഞ്ചേരി വിആർടിയിൽ വനാതിർത്തിയോടു ചേർന്നു സ്വകാര്യവ്യക്തിയുടെ സ്ഥലത്തു വൈദ്യുതാഘാതമേറ്റു കാട്ടാന ചരിഞ്ഞു. കിഴക്കഞ്ചേരി പഞ്ചായത്തിലെ വിആർടി കവയിലാണു സംഭവം. 8 വയസ്സുള്ള പിടിയാനയാണു ചരിഞ്ഞത്. വൈദ്യുതക്കമ്പിലേക്ക് ആന തള്ളിയിട്ട കവുങ്ങ് എടുക്കുന്നതിനിടെ ഷോക്കേറ്റതാകാമെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. 

വണ്ടാഴി മേത്താംകോട്ടിലുള്ള വനത്തോ‌ടു ചേർന്നുള്ള പറമ്പിലാണ് ആനയ്ക്കു ദാരുണാന്ത്യം.ഇന്നലെ ഉച്ചയ്ക്കു മൂന്നു മണിയോടെയാണു സംഭവം. പുലർച്ചെ 3നും 4നും ഇടയ്ക്ക് ആനയുടെ അലർച്ച കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. കവുങ്ങ് മറിച്ചിട്ടതിലൂടെ വൈദ്യുതക്കമ്പി പൊട്ടിവീണു ഷോക്കേറ്റ ആന രാവിലെ എട്ടു മണിയോടെ സമീപത്തുള്ള പറമ്പിൽ നിലയുറപ്പിച്ചു. 

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ നിരീക്ഷിച്ചു. കാഴ്ചയിൽ കുഴപ്പം തോന്നാത്തതിനാൽ വനത്തിലേക്കു കയറിപ്പോകുമെന്ന നിഗമനത്തിൽ തിരികെ പോയി. എന്നാൽ അവശയായ കാട്ടാന പതുക്കെ നീങ്ങി ഉച്ചയ്ക്കു രണ്ടരയോടെ അടുത്ത പറമ്പിലെത്തി ചരിഞ്ഞു. രാവിലെ 10നു ബത്തേരിയിൽനിന്നു വെറ്ററിനറി സർജൻ ഉൾപ്പെടെയുള്ള വിദഗ്ധ സംഘം എത്തി പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വനത്തിൽ മറവു ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

English Summary: Elephant dies after getting electrocuted in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com