ADVERTISEMENT

പാരാസെയ്‌ലിങ്ങിനിടയിൽ യുവാവിന് നേരിടേണ്ടി വന്നത് സ്രാവിന്റെ ആക്രമണം. ജോർദാനിലെ അക്വാബയിലാണ് സംഭവം നടന്നത്. ചെങ്കടലിന്റെ ഭാഗമായ അക്വാബ കടലിടുക്കിൽ പാരാസെയ്‌ലിങ് നടത്തുകയായിരുന്നു 37കാരനായ യുവാവ്. ഇതിനിടയിൽ ഉയർന്നു പൊങ്ങിയ സ്രാവ് യുവാവിന്റെ കാൽപാദത്തിന്റെ പിൻ ഭാഗം കടിച്ചെടുത്ത് വെള്ളത്തിലേക്ക് മറയുകയായിരുന്നു.

 

ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ പ്രിന്‍സ് ഹാഷിം മിലിട്ടറി ഹോസ്പ്റ്റലിൽ പ്രവേശിപ്പിച്ചു. വലതു കാൽപാദത്തിന്റെ പിൻ ഭാഗമാണ് സ്രാവ് കടിച്ചെടുത്തത്. എല്ലുകൾക്ക് ഒടിവുകളും ചതവുകളുമുണ്ട്. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.

 

ഈ ഭാഗത്ത് ഇതുവരെ സ്രാവിന്റെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് കോളജ് ഓഫ് മറൈൻ സയൻസിലെ മുഹമ്മദ് ഖലീൽ അൽ സബാദ ഗൾഫ് ന്യൂസിനോട് വ്യക്തമാക്കി. 20 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ചെങ്കടലിൽ നിരവധി വിഭാഗത്തിൽ പെട്ട സ്രാവുകളുണ്ട്. ഇവയൊന്നും സാധാരണയായി തീരത്തേക്കെത്താറില്ല. എന്നാൽ ഏതുവിഭാഗത്തിൽ പെട്ട സ്രാവാണ് യുവാവിനെ ആക്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

 

English Summary: Shark leaps out of water and bites off bit of paraglider's foot in jaw-dropping footage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com