‘ഗോളടിക്കാനറിയില്ലെങ്കിൽ ഞാൻ അടിക്കാം’; ആവേശത്തോടെ സുന്ദരിപ്പൂച്ചയുടെ ഫുട്ബോൾ കാഴ്ച!

Football fan Sundari: Cute kitten never misses a match
ചിത്രം: ബി. രവികുമാർ
SHARE

രാത്രിയിൽ ഉറക്കമളച്ചിരുന്നു യൂറോ കപ്പ് ഫുട്ബോള്‍ മത്സരം കാണുന്ന ആസ്വാദകരേറെയുണ്ട്. എന്നാൽ അതിനേക്കാളൊരുപടി മുന്നിലാണ് ഈ സുന്ദരി പൂച്ചയുടെ ഫുഡ്ബോൾ കാഴ്ച. താരങ്ങളെയൊന്നും പരിചയമില്ലെങ്കിലും ഫുട്ബോൾ കളി സുന്ദരി പൂച്ചയ്ക്ക് ഹരമാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ടിവിക്കു മുന്നിൽ കണ്ണും നട്ടിരിക്കാൻ സുന്ദരിക്കു മടിയുമില്ല. ആരാണീ സുന്ദരിയെന്നല്ലേ.

ചങ്ങനാശ്ശേരി എൻഎസ്എസ് കോളജിലെ റിട്ടയേർഡ് അധ്യാപകനായ ഡോ. ബി രവികുമാറിന്റെ വളർത്തു പൂച്ചയാണ് സുന്ദരി. വിശ്രമജീവിതം നയിക്കുന്ന ഈ അധ്യാപകന്റെ സന്തത സഹചാരിയാണ് കക്ഷി. സുന്ദരിയുടെ ചിത്രങ്ങളും ഇദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. നാല് മാസമാണ് സുന്ദരിയുടെ പ്രായം. വീട്ടിലെ തന്നെ വളർത്തുപൂച്ചയ്ക്കുണ്ടായതാണ് സുന്ദരിക്കുഞ്ഞ്. വർഷങ്ങളായി വീട്ടിൽ പൂച്ചകളെ വളർത്താറുണ്ട്. എന്നാൽ മറ്റു പൂച്ചകളെ പോലെയല്ല സുന്ദരിയെന്ന് ഈ അധ്യാപകൻ പറയുന്നു. 

football-fan-sundari-cute-kitten-never-misses-a-match1
ചിത്രം: ബി. രവികുമാർ

സുന്ദരിക്ക് ഫുട്ബോൾ കളി ഏറെയിഷ്ടമാണ്. എപ്പോൾ ഫുട്ബോൾ ടിവിയിൽ കണ്ടാലും ഇവൾ സെറ്റിയിൽ സ്ഥാനം പിടിക്കും. അതിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. ഇന്നലെ രാത്രിയിൽ ഡെൻമാർക്കും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള മത്സരത്തിനിടയിലായിരുന്നു സുന്ദരിയുടെ ആവേശപ്രകടനം. വെറുമൊരു കൗതുകത്തിനാണ് രാത്രിയിൽ സുന്ദരിയുടെ ഫുട്ബോൾ കാഴ്ച പകർത്തിയതും ഫേസ്ബുക്കിലൂടെ പങ്കുവച്ചതും. ഈ ചിത്രങ്ങളാണ് ഇപ്പോൾ ജനശ്രദ്ധനേടുന്നത്.

football-fan-sundari-cute-kitten-never-misses-a-match4
പരസ്യം കാണാൻ എന്നെക്കിട്ടില്ല. ചിത്രം: ബി. രവികുമാർ

യൂറോ കപ്പ് ഫുട്ബോളിലെ സ്വപ്നയാത്രയിൽ ഡെൻമാർക്ക് ക്വാർട്ടർ കടന്നപ്പോൾ സുന്ദരിപ്പൂച്ച ആരാധകരുടെ മനസ്സിലേക്കാണ് ഓടിക്കയറിയത്. ഡെൻമാർക്ക് ഗോളടിച്ചപ്പോൾ സെറ്റിയിലിരുന്ന സുന്ദരി ആവേശത്തോടെ ടിവി സ്റ്റാന്‍ഡിലേക്ക് ചാടിക്കയറുകയായിരുന്നു. ടിവിക്കു മുന്നിലിരുന്ന് ഗോളടിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു. മൈതാനത്തേക്ക് ചാടിയിറങ്ങാനുള്ള ശ്രമത്തിലായിരുന്നു സുന്ദരി. പന്തു നീങ്ങിന്നതിനനുസരിച്ച് അത് തട്ടാനുള്ള ശ്രമവും ടിവിക്കു മുന്നിൽ തുടർന്നു. ഇതൊക്കെയാണെങ്കിലും പരസ്യം ഇടയ്ക്കെത്തുന്നത് സുന്ദരിക്കും ഇഷ്ടമല്ല. അപ്പോൾ തന്നെ കക്ഷി ടിവിയിൽ നിന്നും മുഖം തിരിച്ച് ഒറ്റ കിടപ്പാണ്. മത്സരം തുടങ്ങിയാൽ വീണ്ടും തിരികെയെത്തുകയാണ് പതിവ്.മത്സരം അവസാനിച്ച ശേഷമാണ് സുന്ദരിയുടെ ഉറക്കം. ടിവി ഓഫാക്കി എഴുന്നേറ്റാൽ സുന്ദരിയും ഉറക്കത്തിലേക്ക് പ്രവേശിക്കും. ഇതാണ് പതിവ്.

football-fan-sundari-cute-kitten-never-misses-a-match6
വായനാ ദിനത്തിൽ പങ്കുവച്ച സുന്ദരിയുടെ ചിത്രം

മുൻപ് വായനാ ദിനത്തിലും സുന്ദരിയുടെ ചിത്രം ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. സുന്ദരി പുസ്തകത്തിന്റെ താളുകൾ മറിക്കാൻ ശ്രമിക്കുന്നതും അതിൽ കയറിയിരിക്കുന്നതുമായ ചിത്രങ്ങളാണ് അന്ന് പങ്കുവച്ചത്. എന്തായാലും ആവേശം ഒട്ടും ചോരാതെ ഫുട്ബോൾ കാണുന്ന സുന്ദരിക്കാണ് ഇപ്പോൾ ആരാധകരേറെയുള്ളത്.

English Summary: Football fan Sundari: Cute kitten never misses a match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA