ശ്ശൊ! അങ്ങനെയല്ല ഇങ്ങനെയാണ് പാത്രം കഴുകേണ്ടത് ; കുരങ്ങന്റെ പാത്രം കഴുകൽ, വിഡിയോ!

 Monkey enjoys washing plates at chai stall, video goes viral
Screengrab from a video shared on Instagram/Ghantaa .
SHARE

പ്രത്യേകിച്ചു ജോലിയൊന്നുമില്ലാതെ ഉണ്ടും ഉറങ്ങിയും കഴിയുന്നവവരാണ് മൃഗങ്ങളെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ അത് തെറ്റാണെന്ന് തെളിയിക്കുകയാണ് ഇവിടെയൊരു കുരങ്ങൻ. ജോലി ചെയ്തു മനുഷ്യരെ സഹായിക്കുന്ന ഒരു കുരങ്ങന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഒരു ചായക്കടയിലായിരുന്നു കുരങ്ങനെ സേവനം. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.

ചായക്കടയിലെ മേശയിൽ കയറിയിരുന്നാണ് കുരങ്ങന്റെ പാത്രം കഴുകൽ. മുന്നിലിരുക്കുന്ന വെള്ളം നിറച്ച പാത്രത്തിൽ മുക്കി കൈകൊണ്ട് തേച്ച് വളരെ വൃത്തിയായി പാത്രം കഴുകുന്ന കുരങ്ങനാണ് ദൃശ്യത്തിലുള്ളത്. കഴുകിയ പാത്രം വൃത്തിയായോ എന്നറിയാൻ ഒടുവിൽ കഴുകിയ പാത്രമെടുത്ത് മണത്തു നോക്കുന്നുമുണ്ട്. ചുറ്റുമുള്ള മനുഷ്യരെല്ലാം ഏറെ കൗതുകത്തോടെയാണ് കുരങ്ങന്റെ പാത്രം കഴുകൽ നോക്കിനിൽക്കുന്നത്. ഇതൊന്നും ശ്രദ്ധിക്കാതെ കുരങ്ങൻ ജോലി തുടരുന്നുമുണ്ട്.

ഘണ്ടാ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ചിലർ കുരങ്ങന്റെ പ്രവർത്തിയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും മറ്റു ചിലർ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയാണിതെന്നും  പറയുന്നുണ്ട്. എന്തായാലും പാത്രം കഴുകി വ‍ത്തിയാക്കുന്ന കുരങ്ങനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

English Summary: Monkey enjoys washing plates at chai stall, video goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA