ADVERTISEMENT

സ്വന്തം ജീവൻ ബലികൊടുത്ത് കുഞ്ഞുങ്ങളെ കാക്കുന്നവരാണ് നീരാളികൾ. ഇരപിടിയന്മാരിൽ നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകാൻ അവ ശ്രമിക്കും. ഇപ്പോഴിതാ ഒരു പ്ലാസ്റ്റിക് പൈപ്പിനുള്ളിൽ നിക്ഷേപിച്ച തന്റെ മുട്ടകൾ രക്ഷിക്കാൻ ഒരു അമ്മ നീരാളി നടത്തുന്ന ശ്രമങ്ങളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

സമുദ്ര ഗവേഷകയായ ഷെറി മാരിസ് എന്ന മെൽബണിലെ കടൽത്തീരത്ത് നിന്നും പകർത്തിയ ദൃശ്യമാണിത്. തീരത്തടിഞ്ഞ ഒരു പൈപ്പ് കഷ്ണം കണ്ട് അത് എടുത്തുമാറ്റാൻ നോക്കിയപ്പോഴാണ് ഉള്ളിൽ ഒരു നീരാളിയുണ്ടെന്ന് ഷെറിക്ക് മനസ്സിലായത്. പൈപ്പിനുള്ളിൽ മുട്ടകളിട്ടശേഷം അതിന് അടയിരിക്കുകയായിരുന്നു നീരാളി. അതിനിടയിൽ എങ്ങനെയോ പൈപ്പ് തീരത്ത് വന്നടിഞ്ഞതാണ്.  പുറത്തെത്തിയ അമ്മ നീരാളി പൈപ്പ് തിരികെ സമുദ്രത്തിലേക്ക് ഉരുട്ടിയെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇത് കണ്ട ഷെറി പൈപ്പ് വെള്ളത്തിലേക്കെടുത്തു വച്ച് അമ്മ നീരാളിയെ സഹായിക്കുകയും ചെയ്തു.

മുട്ടയിടുന്നതോടെ നീരാളികൾ അവയുടെ ജീവിതത്തിന്റെ അവസാന ഭാഗത്തിലേക്കാണ് കടക്കുന്നത്. മുട്ടയിട്ടശേഷം അവ വിരിയുന്ന കാലമത്രയും അമ്മ നീരാളി മുട്ടകളുടെ മുകളിൽ നിന്ന് ഒരു നിമിഷം പോലും മാറാതെ അടയിരിക്കും. മീനുകളും ഞണ്ടുകുളം നക്ഷത്ര മത്സ്യങ്ങളുമാന്നും മുട്ടകൾ ഭക്ഷണമാക്കാതെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ ഇരിപ്പ്. മുട്ടകൾക്ക് വേണ്ടത്ര ഓക്സിജൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശരീരത്തിൽ നിന്നും ദ്രവം പുറപ്പെടുവിച്ച്  അവ മൂടുകയാണ് ചെയ്യുന്നത്.

രണ്ടു മുതൽ 10 മാസം വരെ എടുത്താണ് പല നീരാളികളുടെ മുട്ട വിരിയുന്നത്. ഇക്കാലമത്രയും ഭക്ഷണം പോലുമില്ലാതെ കഴിയുന്നതിനാൽ  മുട്ടകൾ വിരിയുമ്പോഴേക്കും അമ്മ നീരാളി ജീവൻ വെടിഞ്ഞിരിക്കും.

English Summary: Tenacious Mother Octopus Rolls Her Eggs to Safety in Extraordinary Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com