കൂറ്റൻ ഈൽ മത്സ്യത്തെ താലോലിക്കുന്ന അക്വേറിയം ജീവനക്കാരൻ, വിഡിയോ!

Aquarium Cleaner Hugs Eel Like It's No Big Deal, Video Goes Viral
Grabimage from Youtube Video
SHARE

വിവിധ തരത്തിലുള്ള ഈൽ മത്സ്യങ്ങൾ ലോകമെമ്പാടുമുള്ള ജലാശയങ്ങളിലുണ്ട്. അതിൽ കൂടുതൽ ശ്രദ്ധ നേടിയത് വൈദ്യുതി പുറപ്പെടുവിക്കാന്‍ കഴിയുന്ന ഈൽ മത്സ്യങ്ങളാണ്. കൂറ്റന്‍ മുതലകളെ പോലും ഷോക്കടിപ്പിച്ച് തളര്‍ത്താനോ ചിലപ്പോള്‍ കൊല്ലാനോ വരെ കഴിയും ചില ഈലുകളുടെ ശരീരത്തിൽ നിന്നു പുറപ്പെടുവിക്കുന്ന വൈദ്യുത തരംഗങ്ങള്‍ക്ക്. 2019ൽ ആമസോണിൽ കണ്ടെത്തിയ ഒരു വിഭാഗം ഈലുകളില്‍ നിന്ന് പുറപ്പെടുവിക്കുന്ന വൈദ്യുതിയുടെ അളവ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരുന്നു. 860 വോള്‍ട്ട് വൈദ്യുതിയാണ് ഈ വിഭാഗം ഈലുകള്‍ക്ക് ഒരു തവണ പുറപ്പെടുവിക്കാന്‍ കഴിയുന്നതെന്നാണ് അന്ന് കണ്ടെത്തിയത്.

ഈലുകൾ ഇപ്പോൾ വാർത്തകളിൽ നിറയാൻ കാരണം ഇതൊന്നുമല്ല. കൂറ്റൻ അക്വേറിയത്തിൽ പാർപ്പിച്ചിരിക്കുന്ന ഒരു ഗ്രീൻ മൊറേ ഈൽ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. അക്വേറിയം വൃത്തിയാക്കാനിറങ്ങിയ ജീവനക്കാരൻ ഈലിനെ താലോലിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഈലിനെ ഇയാൾ തഴുകുന്നതും ചേർത്തുപിടിക്കുന്നതും തലയിൽ തലോടുന്നതുമെല്ലാം ദൃശ്യത്തിൽ കാണാം. കുറച്ച് വർഷങ്ങൾക്ക് മുൻപ് വിന്നിപെഗിലെ അക്വേറിയത്തിൽ നിന്നു പകർത്തിയ ഈ ദൃശ്യം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വീണ്ടും ജനശ്രദ്ധ നേടുകയായിരുന്നു.

ഈലിനെ കൈകാര്യം ചെയ്യുന്നത് വലിയ ഡീലല്ല എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യം പ്രചരിക്കുന്നത്. 5 മില്യണിലധികം ആളുകളാണ് ഈ ദൃശ്യം യൂട്യൂബിൽ കണ്ടത്. എന്നാൽ ഈൽ മത്സ്യത്തെ താലോലിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അപകടകാരികളായ മത്സ്യങ്ങളാണിവ. ഏതാണ്ട് രണ്ടര മീറ്റര്‍ വരെ നീളം വയ്ക്കുന്ന കൂറ്റന്‍ ജീവികളാണ്  ഈലുകള്‍. പലപ്പോഴും ഒളിച്ചു ജീവിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവയാണിവ.

English Summary: Aquarium Cleaner Hugs Eel Like It's No Big Deal, Video Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA