65 കാരനെ കടിച്ചത് ടോയ്‌ലറ്റ് ബൗളിനുള്ളിൽ പതുങ്ങിയിരുന്ന പെരുമ്പാമ്പ്!

Austrian man bitten by python during visit to the toilet
പ്രതീകാത്മക ചിത്രം
SHARE

ശുചിമുറിയിൽ കയറിയ 65കാരനെ പെരുമ്പാമ്പ് കടിച്ചു. ടോയ്‌ലറ്റ് ബൗളിനുള്ളിൽ പതുങ്ങിയിരുന്ന പെരുമ്പാമ്പാണ് ഇയാളെ കടിച്ചത്. അയൽവാസി വളർത്തിയിരുന്ന പെരുമ്പാമ്പാണിത്. ഓസ്ട്രിയയിലെ സ്റ്റെരിയ പ്രവിശ്യയിലെ ഗ്രാസ് നഗരത്തിലാണ് സംഭവം നടന്നത്. പതിവുപോലെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനായി ശുചിമുറിയിലെത്തിയപ്പോഴാണ് ഇയാൾക്ക് പാമ്പുകടിയേറ്റത്. 

ടോയ്‌ലറ്റിൽ ഇരുന്ന ഉടൻ തന്നെ ഇയാളെ പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബൗളിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടത്. റെറ്റിക്യുലേറ്റഡ് പൈതൺവിഭാഗത്തിൽപ്പെട്ട  1.6 മീറ്റർ നീളമുള്ള  പെരുമ്പാമ്പാണ് കടിച്ചത്. അയൽവാസി വളർത്തിയിരുന്ന പെരുമ്പാമ്പ് അവിടെ നിന്നും പുറത്തുചാടി അടുത്ത വീട്ടിലെ ടോയ്‌ലറ്റിൽ കയറുകയായിരുന്നു.

എങ്ങനെയാണ് പെരുമ്പാമ്പ് വീടിനുള്ളിലെത്തിയതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ലെങ്കിലും ഡ്രെയ്നേജിലൂടെയാകാം എത്തിയതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. വിഷമില്ലാത്ത ഇനത്തിൽപ്പെട്ട പാമ്പായതിനാൽ ചെറിയ മുറിവുകൾ ഉണ്ടായത് ഒഴിച്ചാൽ കടിയേറ്റ വ്യക്തിക്ക് കാര്യമായ അപകടം സംഭവിച്ചിട്ടില്ല.  ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. 

പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തി പാമ്പിനെ പിടികൂടി ഉടമസ്ഥനെ തന്നെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. 24 കാരനായ അയൽവാസി വിഷമില്ലാത്ത ഇനത്തിൽപ്പെട്ട 11 പാമ്പുകളെയാണ് വീടിനുള്ളിൽ വളർത്തുന്നത്. അശ്രദ്ധമൂലം  അയൽവാസിക്ക് പാമ്പുകടിയേറ്റതിനാൽ  ഇയാൾ ഇപ്പോൾ അന്വേഷണം നേരിടുകയാണ്. ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇതു സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിച്ചത്. 9 മീറ്റർ വരെ നീളത്തിൽ വളരുന്നവയാണ് റെട്ടിക്കുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പുകൾ.

English Summary:Austrian man bitten by python during visit to the toilet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA