ADVERTISEMENT

കാണാക്കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുന്നവരാണ് പ്രകൃതിയെ ഏറെ ഇഷ്ടപ്പെടുന്ന നേച്ചർ ഫൊട്ടോഗ്രഫർമാർ. ഇങ്ങനെ പ്രകൃതിയിലെ മനോഹരമായ ദൃശ്യങ്ങൾ തേടി സിങ്കപ്പൂരിലെ സുങ്കേ ബുലോ വന്യജീവി സങ്കേതത്തിലെത്തിയ ജിമ്മി വോങ്ങിനെ കാത്തിരുന്നത് മറ്റൊരു അദ്ഭുത കാഴ്ചയായിരുന്നു. പെരുമ്പാമ്പിനെ ഒന്നോടെ വിഴുങ്ങുന്ന രാജവെമ്പാലയുടെ കാഴ്ചയാണ് ജിമ്മിയെയും സംഘത്തെയും എതിരേറ്റത്.

രാജവെമ്പാലയെ പിന്തുടർന്നെത്തിയ ജിമ്മിയും സംഘവും കണ്ടത് ജീവനറ്റു കിടക്കുന്ന പെരുമ്പാമ്പിനെയാണ്. റെറ്റിക്യുലേറ്റഡ് വിഭാഗത്തിൽ പെട്ട പെരുമ്പാമ്പിനെ മുൻപ് തന്നെ രാജവെമ്പാല ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. ഏറെ നീളമുള്ള പെരുമ്പാമ്പിനെയാണ് രാജവെമ്പാല വിഴുങ്ങാൻ തുടങ്ങിയത്. ഈ ദൃശ്യവും ചിത്രങ്ങളുമാണ് ഫൊട്ടോഗ്രഫർമാരുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത്.

5.4 മീറ്റർ മാത്രം നീളമുള്ള രാജവെമ്പാലയാണ് അതിലധികം നീളമുള്ള പെരുമ്പാമ്പിനെ വിഴുങ്ങാൻ തുടങ്ങിയതെന്ന കാര്യമാണ് ചുറ്റുമുള്ളവരെ അമ്പരപ്പിച്ചത്. ഇവിടെ നിന്നും ജിമ്മി വോങ് പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും ദൃശ്യവുമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. 45 മിനിറ്റ് എടുത്താണ് രാജവെമ്പാല പെരുമ്പാമ്പിനെ പൂർണമായും വിഴുങ്ങിയത്. ഇതിനു ശേഷമാണ് ജിമ്മിയും സംഘവും അവിടെ നിന്നു മടങ്ങിയത്.

English Summary: King cobra eat an entire python in less than 45 minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com