വീട്ടിലെ പൊന്നോമന; കിടക്കാൻ എസി മുറി; ഇത് ഷാജിയുടെ സ്വന്തം ആഫ്രിക്കൻ പെരുമ്പാമ്പ് !

African ball python is this man's pet snake
SHARE

തിരുവനന്തപുരം ബാലരാമപുരം സ്വദേശി ഷാജിയുടെ വിനോദം പാമ്പിനെ വീട്ടിൽ വളർത്തുകയാണ്. വെറും പാമ്പല്ല, ആഫ്രിക്കന്‍ കാടുകളില്‍ മാത്രം കണ്ട് വരുന്ന ആഫ്രിക്കൻ ബോൾ പൈതൺ വിഭാഗത്തിൽ‍ പെട്ട പെരുപാമ്പിനെയാണ് വീട്ടിൽ ഓമനിച്ച് വളർത്തുന്നത്. ഷാജിയുടെ മാത്രമല്ല, മക്കളുടെയും വിനോദം പാമ്പിനൊപ്പമുള്ള നിമിഷങ്ങളാണ്. ഈ പാമ്പാകട്ടെ ഈ രാജ്യക്കാരനേയല്ല.. ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ് പാമ്പിനെ. 

വിദേശിയായതുകൊണ് തന്നെ കിടക്കാൻ എസി മുറി വേണം. ഭക്ഷണ കാര്യത്തിലും ചില കടുംപിടുത്തങ്ങളൊക്കെയുണ്ട്. സ്നേഹിച്ച് വളർത്തുന്നതു കൊണ്ടു തന്നെ ഈ രണ്ടു വയസുകാരി പാമ്പ് വീട്ടിലെ പ്രിയപ്പെട്ടവളാണ്. പെരുമ്പാമ്പിൽ തീരുന്നില്ല ഈ വീട്ടിലെ കൗതുകം. ഒരു ഇഗ്വാനയും വീട്ടിലുണ്ട്. ജയറാം നായകനായ പഞ്ചവര്‍ണ്ണതത്തയിലടക്കം മുഖം കാണിച്ച ഇഗ്വാന ചെറിയൊരു സിനിമാ താരവുമാണ്.

English Summary:  African ball python is this man's pet snake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA