മൃഗശാലയിൽ നിന്നും രക്ഷപ്പെട്ടത് 12 അടി നീളമുള്ള പെരുമ്പാമ്പ്; കണ്ടെത്തിയത് ഷോപ്പിങ് മാളിൽ!

12-Foot Snake Escapes Zoo, Found In Shopping Mall After 2 Days
Image Credit: Blue Zoo Aquarium/Facebook
SHARE

മൃഗശാലയിൽ പാർപ്പിച്ചിരുന്ന കൂടിനുള്ളിൽ നിന്നും രക്ഷപ്പെട്ടു  പുറത്തുചാടിയ പെരുമ്പാമ്പിനെ കണ്ടെത്തിയത് ഷോപ്പിങ് മാളിൽ. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. മാൾ ഓഫ് ലൂസിയാനയിൽ പുതിയതായി ആരംഭിച്ച ബ്ലൂ സൂ അക്വേറിയത്തിലാണ് കാര എന്നു പേരുള്ള പെരുമ്പാമ്പിനെ പാർപ്പിച്ചിരുന്നത്. കാണാതായി രണ്ടു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് കാരയെ  കണ്ടെത്തിയത്. 

തിങ്കളാഴ്ച പെരുമ്പാമ്പ് കൂട്ടിലില്ലെന്ന് തിരിച്ചറിഞ്ഞതോടെ ബ്ലൂ സൂ അക്വേറിയം താൽക്കാലികമായി അടച്ചിരുന്നു. മൃഗശാലയിലെ ഉദ്യോഗസ്ഥരും ജോലിക്കാരും പെരുമ്പാമ്പിനായുള്ള തെരച്ചിൽ ശക്തിപ്പെടുത്തിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് മാളിലെ ഷോപ്പിങ് സെന്ററിലെ സീലിങ് ഏരിയയിൽ നിന്നും പാമ്പിനെ പിടികൂടിയത്. ഇടുങ്ങിയ സ്ഥലത്തുകൂടി ഇഴഞ്ഞാണ് കാരസീലിങ് ഏരിയയിൽ എത്തിയതെന്ന് ബ്ലൂ സൂ അക്വേറിയത്തിലെ ചീഫ് മാർക്കറ്റിങ് ഓഫിസറായ റോണ്ട സ്വാൻസൺ പറയുന്നു. 

12-foot-snake-escapes-from-zoo-found-in-shopping-mal1

സീലിങ് ഏരിയയിലെ ഭിത്തിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും മൃഗശാല പങ്കുവെച്ചിട്ടുണ്ട്. നിലവിൽ പൂർണ ആരോഗ്യവതിയും സുരക്ഷിതയുമാണ് പെരുമ്പാമ്പെന്ന് അധികൃതർ വ്യക്തമാക്കി. ബർമീസ് പൈതൺ വിഭാഗത്തിൽപ്പെട്ട വെളുത്ത നിറത്തിലുള്ള പെരുമ്പാമ്പാണ് കാര. 12 അടിയാണ് പാമ്പിന്റെ നീളം. പൊതുവേ ശാന്ത സ്വഭാവക്കാരിയാണ് കാരയെന്ന് ബ്ലൂ സൂ അക്വേറിയത്തിൽ കാരയെ പരിപാലിക്കുന്ന വിക്ടോറിയ വിശദീകരിച്ചു.  പാമ്പ് വർഗത്തിൽ തന്നെ ഏറ്റവും വലുപ്പമുള്ളവയാണ് ബർമീസ് പൈതണുകൾ. ഇവ പൊതുവേ ഉപദ്രവകാരികളല്ല. രണ്ട് ചെറിയ കുട്ടികൾ ഉള്‍പ്പെടുന്ന ഒരു കുടുംബമാണ് മുൻപ് കാരയെ വളർത്തിയിരുന്നതെന്നും മൃഗശാലാ അധികൃതർ അറിയിച്ചു.

English Summary: 12-Foot Snake Escapes Zoo, Found In Shopping Mall After 2 Days

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA