ADVERTISEMENT

മധ്യപ്രദേശിലെ പന്നാ കടുവ സങ്കേതത്തിലാണ് വത്സല എന്ന ആന മുത്തശ്ശി ജീവിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായംചെന്ന പിടിയാന എന്നറിയപ്പെടുന്ന വത്സലയുടെ പ്രായം 105 വയസ്സാണ്. എന്നാൽ ഏതാനും ദിവസങ്ങളായി ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാതായതിനെ തുടർന്ന് വത്സലയുടെ ആരോഗ്യസ്ഥിതി തീർത്തും മോശമായിരുന്നു. എന്നാൽ ആശങ്കകളൊക്കെ അവസാനിപ്പിച്ചുകൊണ്ട് ആന മുത്തശ്ശി ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കുന്നു എന്ന ആശ്വാസകരമായ വാർത്തയാണ് പുറത്തുവരുന്നത്.

വത്സല വീണ്ടും ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും തുടങ്ങിയതായി കടുവാ സങ്കേതത്തിലെ മൃഗഡോക്ടറായ സഞ്ജീവ് ഗുപ്ത അറിയിച്ചു. ഇതേത്തുടർന്ന് ആരോഗ്യവും മെച്ചപ്പെട്ടിട്ടുണ്ട്. 1993-ലാണ് വത്സലയെ പന്നാ കടുവാ സങ്കേതത്തിലെത്തിച്ചത്. നിലമ്പൂരിൽ നിന്നും 1971ൽ മധ്യപ്രദേശിലെത്തിയ വത്സല 1993 വരെ ബോരി റിസർവ് വനത്തിലാണ് കഴിഞ്ഞത്. ആന മുത്തശ്ശിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാവാതിരിക്കാനായി കടുവാ സങ്കേതത്തിലെ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

വത്സലയ്ക്ക് മാത്രമായി ഒരു പ്രത്യേക കൂട് ഒരുക്കിയിരിക്കുന്നു.  ഇതിനുപുറമേ പ്രത്യേക ആഹാരവും  തിളപ്പിച്ച് അണുവിമുക്തമാക്കിയ വെള്ളവുമാണ് കൊടുക്കുന്നത്. എന്നാൽ പ്രായാധിക്യം മൂലം വത്സലയുടെ കാഴ്ചശക്തി നഷ്ടപ്പെട്ട നിലയിലാണ്. എങ്കിലും തന്നെ പരിപാലിക്കുന്നവരുടെ സാമീപ്യവും ശബ്ദവും എല്ലാം കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. 

1995 വത്സലയുടെ പല്ലുകൾ എല്ലാം നഷ്ടമായിരുന്നു. സാധാരണഗതിയിൽ ആനകളുടെ പല്ലുകൾ കൊഴിയുന്നത്  ഏതാണ്ട് 70 വയസ്സ് പ്രായത്തിലാണ്. ഇത്തരത്തിലാണ് വത്സലയുടെ പ്രായം 105 ആയിട്ടുണ്ടെണ് കണക്കാക്കിയത്. 2003ലും 2008ലും ഒപ്പമുള്ള  ആനകൾക്ക് മദം പൊട്ടിയതിനെ തുടർന്ന് വത്സലയെ ആക്രമിച്ചിരുന്നു. എന്നാൽ അതിനെയും വത്സല തരണം ചെയ്യുകയായിരുന്നു.

English Summary: Madhya Pradesh: Condition of 'world's oldest' female elephant Vatsala improving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com