ദാ...ഒരു കൈ സഹായം; റോഡിനു നടുവിൽ നിലച്ചുപോയ വാഹനം തള്ളിയത് കാട്ടാന, വിഡിയോ!

Elephant buddy helps push-start a stranded truck in Sri Lanka
Grabimage from video shared on Youtube by Pradeep Indika Kariyawasam
SHARE

റോഡിനു നടുവിൽ നിലച്ചുപോയ ട്രക്കിനെ സ്റ്റാർട്ട് ചെയ്യാൻ സഹായിച്ചത് കാട്ടാന. ബാറ്ററി നിലച്ച ട്രക്കിനെയാണ് ആന പിന്നിൽ നിന്ന് തള്ളി സ്റ്റാർട്ട് ചെയ്യാൻ സഹായിച്ചത്. ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിലുള്ള ഹബാരാനാ വനമേഖലയോടു ചേർന്നുള്ള പ്രദേശത്താണ് സംഭവം നന്നത്.

ഉൾപ്രദേശത്തുകൂടി സഞ്ചരിക്കുന്നതിനിടയിൽ ബാറ്ററി നിലച്ചുപോയ ട്രക്കാണ് നടുറോഡിൽ അകപ്പെട്ടത്. ട്രക്ക് സ്റ്റാർട്ട് ചെയ്യാൻ ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു കൈ സഹായം കിട്ടിയാൽ എങ്ങനെയും വണ്ടി സ്റ്റാർട്ടാക്കാം എന്നു വിച്ചാരിച്ച് ഡ്രൈവർ ഇരിക്കുമ്പോഴായിരുന്നു കാട്ടാനയുടെ രംഗപ്രവേശം. ട്രക്കിന് സമീപത്തെത്തിയ കാട്ടാന സൈഡിലൂടെ നടന്ന്  ട്രെക്കിനു പിന്നിലെത്തി. മെല്ല തലവച്ച് ട്രെക്ക് മുന്നോട്ട് തള്ളി. ആദ്യത്തെ തള്ളലിൽ വണ്ടി സ്റ്റാർട്ടാകാതെ വന്നതോടെ ബുദ്ധിമാനായ ആന ഒന്നു കൂടി ട്രക്ക് തള്ളിക്കൊടുത്തു. ഇതോടെ ട്രക്ക് സ്റ്റാർട്ടാവുകയും ചെയ്തു. 

പൊതുവെ ബുദ്ധിയുടെ കാര്യത്തിൽ മുന്നിലാണ് ആനകൾ. അതാകാം ആന ട്രക്ക് തള്ളി സഹായിച്ചതെന്നാണ് നിഗമനം. ട്രക്ക് കടന്നു പോയതോടെ ഇതൊന്നും വല്യകാര്യമല്ലെന്ന മട്ടിൽ ആന നടന്നു പോവുകയും ചെയ്തു. സമീപത്തെ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് ആനയുടെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കപവച്ചതും. 

English Summary: Elephant buddy helps push-start a stranded truck in Sri Lanka

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA