കട്ടിലിനടിയിൽ നിന്ന് കണ്ടെത്തിയത് അമ്മയും കുഞ്ഞുങ്ങളുമുൾപ്പെടെ 18 പാമ്പുകളെ; ഭീതിയോടെ കുടുംബം!

Georgia Woman Finds Snake Nest Under Bed With Mother and 17 Babies
പ്രതീകാത്മക ചിത്രം
SHARE

വീട്ടിൽ തങ്ങളോടൊപ്പം താമസിച്ചത് 18 അംഗങ്ങളുള്ള പാമ്പിന്‍ കൂട്ടമെന്നറിഞ്ഞ് ഭയന്ന് ജോർജിയയിലെ ഒരു കുടുംബം. ട്രിഷ് വിൽഷർ എന്ന യുവതിയാണ് കിടപ്പുമുറിയുടെ തറയിൽ ആദ്യം ഒരു പാമ്പിനെ കണ്ടത്. തറയിലൂടെ ഇഴഞ്ഞ് നീങ്ങുകയായിരുന്നു പാമ്പ്. തൊട്ടുപിന്നാലെ മറ്റൊരു പാമ്പിനെയും കണ്ടതോടെ പേടിച്ച് ഇവർ ഭർത്താവ് മാക്സിനെ വിവരമറിയിച്ചു.

മുറിയിലെത്തിയ മാക്സ് പരിശോധിച്ചപ്പോൾ കണ്ടത് കട്ടിലിനടിയിൽ പതുങ്ങിയിരിക്കുന്ന പാമ്പിൻ കൂട്ടത്തെയാണ്. ആദ്യം ഭയന്നെങ്കിലും വിഷമില്ലാത്തയിനം പാമ്പുകളാണെന്ന് മനസ്സിലായതോടെ പാമ്പുകളെ ഓരോന്നായി പിടിച്ച് ലിനൻ ബാഗിലാക്കി. അമ്മയും കുഞ്ഞുങ്ങളുമുൾപ്പെടെ 18 പാമ്പുകളാണ് ഇവരുടെ കട്ടിലിനടിൽ‌ പതുങ്ങിയിരുന്നത്. വിഷമില്ലാത്തയിനം ഗാർട്ടർ പാമ്പുകളായിരുന്നു ഇത്. പിടികൂടിയ പാമ്പുകളെയെല്ലാം ആളൊഴിഞ്ഞ് പ്രദേശത്ത് കൊണ്ടുപോയി ഇവർ തുറന്നുവിട്ടു.

വിഷമില്ലാത്തയിനം പാമ്പിനെ കൊല്ലുന്നത് ജോർജിയയിൽ ശിക്ഷാർഹമാണ്. ന്യൂസ് വീക്കാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുടുതൽ പാമ്പുകളുണ്ടോയെന്നറിയാൻ ഇവർ ഒരു പാമ്പ് പിടുത്ത വിദഗ്ധന്റെ സഹായം തേടിയിരുന്നു. എന്നാൽ മറ്റു പാമ്പുകളെയൊന്നും വീടിനുള്ളിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ട്രിഷ് വിൽഷർ സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു

English Summary: Georgia Woman Finds Snake Nest Under Bed With Mother and 17 Babies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA