ഗോൾഫ് മൈതാനത്ത് നടക്കാനിറങ്ങിയത് 15 അടി നീളമുള്ള കൂറ്റൻ മുതല, വിഡിയോ!

Watch giant 15ft crocodile casually stroll across busy course leaving golfers shocked
Grabimage from video shared on Facebook by Gulf Today
SHARE

മെക്സിക്കോയിലെ കാൻകൺ നഗരത്തിലെ ഒരു ഗോൾഫ് മൈതാനത്ത് കൂടി നടക്കാനിറങ്ങിയത് 15 അടി നീളമുള്ള കൂറ്റൻ മുതല. ഇവിടെ സന്ദർശനത്തിനെത്തിയ അരിസോണാ സ്വദേശികളായ ഒരു സംഘമാണ് മുതലയെ കണ്ടത്. ഇവർ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്

ഡ്രീംസ് പ്ലായ മുജേറസ് ഗോൾഫ് റിസോർട്ടിൽ നിന്നുമാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായ സ്ഥലത്ത് അസാധാരണ വലുപ്പമുള്ള മുതലയെ കണ്ടതോടെ അവിടെയുണ്ടായിരുന്ന ഗോൾഫേഴ്സ് ആശങ്കയിലായി. എന്നാൽ മനുഷ്യരുടെ സാമീപ്യമൊന്നും കൂസാതെയായിരുന്നു മുതലയുടെ നടത്തം . ഇതോടെ മുതല തങ്ങളെ ആക്രമിക്കുമോ എന്ന പരിഭ്രാന്തിയിലായി ആളുകൾ. മുതലയുടെ സമീപത്തുനിന്നും ഇവർ ഓടിമാറുകയും ചെയ്തു. 

എന്നാൽ മുതലയെ മറികടന്ന് മാത്രമേ ഇവർക്ക് മുന്നോട്ടു പോകാൻ കഴിയുമായിരുന്നുള്ളൂ.  ഇതോടെ  എന്തു ചെയ്യണമെന്നറിയാതെ  പരിഭ്രമിച്ചു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ മുതല സാവധാനം മൈതാനത്തിലൂടെ നടന്നകലുന്നത് ദൃശ്യത്തിൽ കാണാം. സമൂഹ മാധ്യമങ്ങളിൽ ദൃശ്യമെത്തിയതോടെ മുതലയുടെ അസാധാരണ വലുപ്പം കണ്ട് ഇത് യഥാർഥ സംഭവമാണോ എന്ന തീതിയിലാണ് പലരും പ്രതികരിച്ചത്. എന്നാൽ യഥാർഥമാണെന്ന് തിരിച്ചറിഞ്ഞശേഷം ശേഷം ഏറെ ഭയപ്പെടുത്തുന്ന  രംഗങ്ങൾ എന്നാണ് പലരും അഭിപ്രായം പങ്കുവച്ചത്. 

ചീങ്കണ്ണികളെക്കാൾ അപകടകാരികളാണ് മുതലകൾ. അതിനാൽ  മുതലയുടെ സമീപമെത്തിയവർ ആക്രമണമേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും പലരും അഭിപ്രായപ്പെട്ടു. ഏതാനും മാസങ്ങൾക്ക് മുൻപ് ഫ്ലോറിഡയിൽ കൂറ്റൻ ചീങ്കണ്ണിയെ കണ്ടെത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു.

English Summary: Watch giant 15ft crocodile casually stroll across busy course leaving golfers shocked

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA