കടിയേറ്റാല്‍ 15 മിനിറ്റിനുള്ളില്‍ മരണം; വിഷത്തിന്റെ വീര്യത്തിൽ രാജവെമ്പാലയേക്കാള്‍ കേമൻ!

Egyptian cobra
SHARE

മുതലകളെ വ്യാവസായികമായി വളര്‍ത്തി ലാഭം കൊയ്യുന്ന രാജ്യമാണ് കെനിയ. മുതലകളെ കൂടാതെ രാജ്യത്ത് പടര്‍ന്നു പന്തലിച്ചിരിക്കുന്ന മറ്റൊരു വ്യവസായമാണ് പാമ്പു വളര്‍ത്തല്‍. കടുത്ത വിഷമുള്ള പാമ്പുകളെയും കൂറ്റന്‍ പെരുമ്പാമ്പുകളെയുമാണ് ഇങ്ങനെ ഫാമുകളിൽ വളർത്തുന്നത്. 23 സ്നേക്ക് ഫാമുകളിലായി ഇരുപതിനായിരത്തിലേറെ പാമ്പുകളെയാണ് ഇത്തരത്തിൽ കെനിയയില്‍ വളര്‍ത്തുന്നത്.

സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ഇത്തരം ഫാമുകളുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം പാമ്പുകളെ കയറ്റുമതി ചെയ്യുന്നതും ഇവരുടെ പ്രധാന വരുമാന മാര്‍ഗമാണ്. മൃഗശാലകളിലേക്കും ഗവേഷകര്‍ക്കുമാണ് പാമ്പുകളെ കയറ്റുമതി ചെയ്യുന്നത്. ഇരുന്നൂറോളം ജോലിക്കാരുള്ള ഫാമുകള്‍ വരെ കെനിയയിലുണ്ട്.

ഈജിപ്ഷ്യന്‍ കോബ്ര ഗണത്തില്‍ പെട്ട പാമ്പുകളാണ് എല്ലാ ഫാമുകളിലെയും പ്രധാനയിനം. കാഴ്ചയില്‍ തന്നെ അതീവ ഭീതിജനിപ്പിക്കുന്ന വന്യസൗന്ദര്യമാണ് ഇവയുടെ പ്രത്യേകത. ഇവയുടെ കടിയേറ്റാല്‍ 15 മിനിറ്റിനുള്ളിൽ മരണം സംഭവിക്കും. അതായത് രാജവെമ്പാലയേക്കാള്‍ വിഷത്തിന്‍റെ കാര്യത്തില്‍ കേമനാണ് ഈജിപ്ഷ്യന്‍ കോബ്രാ. പേരില്‍ ഈജിപ്റ്റ് ഉണ്ടെങ്കിലും മധ്യേഷ്യയിലും ഇവ ധാരാളമായി കാണപ്പെടുന്നു. അതിനാല്‍ തന്നെ ഏഷ്യയിലെ ഏറ്റവും വിഷമുള്ള പാമ്പും ഇവയാണ്. ആഫ്രിക്കയിൽ ധാരളമായി കാണപ്പെടുന്ന ഇവ ഇവിടെ കാണപ്പെടുന്ന മൂർഖൻ പാമ്പുകളുടെ ഗണത്തിലും വലുപ്പത്തിൽ മുന്നിലാണ്.

English Summary: Egyptian cobras and the rising popularity of Kenyan snake farms

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA