കുട്ടിയെ ലക്ഷ്യമാക്കി പാഞ്ഞെത്തി രാജവെമ്പാല ; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വിഡിയോ

King Cobra Tries To Follow Child Indoors In Hair-Raising Video
Grabimage from youtube video by ViralHog
SHARE

വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ലക്ഷ്യമാക്കി പാഞ്ഞെത്തിയത് വിഷപ്പാമ്പ്. തലനാരിഴയ്ക്കാണ് കുട്ടിയും കുടുംബവും പാമ്പിന്റെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. വിയറ്റ്നാമിലെ സോക് ട്രാങ് പ്രവിശ്യയിലാണ് സംഭവം. മിനുസമുള്ള പ്രതലത്തിലിരുന്നു കളിക്കുകയായിരുന്നു ഒന്നര വയസ്സോളം പ്രായമുള്ള കുട്ടി. പിന്നിൽ മുത്തച്ഛനും സമീപത്തായി മൊബൈലിൽ നോക്കികൊണ്ട് കുട്ടിയുടെ അച്ഛനും ഇരിപ്പുണ്ടായിരുന്നു.

മുത്തച്ഛനാണ് അതിവേഗത്തിൽ കുട്ടിക്കരികിലേക്ക് ഇഴഞ്ഞെത്തുന്ന പാമ്പിനെ ആദ്യം കണ്ടത്.രണ്ട് മീറ്ററോളം നീളമുള്ള രാജവെമ്പാലയാണ് കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തിയത്. പാമ്പിനെ കണ്ടതും അദ്ദേഹം സഹായത്തിനായി ഉറക്കെ നിലവിളിച്ചു.സ്ട്രോക്ക് വന്നതിന്റെ ആരോഗ്യപ്രശ്ങ്ങളുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന് കുട്ടിയെ എടുക്കാനാവുമായിരുന്നില്ല. ഉടൻതന്നെ കുട്ടിയുടെ അച്ഛൻ ഓടിവന്ന് കുട്ടിയെ വാരിയെടുത്ത് വീടിനുള്ളിലേക്ക് കടന്നു. മുത്തച്ഛനും വേഗം തന്നെ വീടിനുള്ളില്‍ കടന്നതോടെ കുട്ടിയുടെ അച്ഛനോടിയെത്തി  മുൻവാതിൽ ചേർത്തടച്ചു. ഇവർക്കു പിന്നാലെ പാമ്പും അതിവേഗത്തിൽ ഇവിടേക്കെത്തിയിരുന്നു.

പലതവണ വാതിലിനടിയിലൂടെ വീടിനുള്ളിലേക്ക് പ്രവേശിക്കാൻ പാമ്പ് ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ കൃത്യസമയത്ത് വാതിൽ ചേർത്തടയ്ക്കാൻ കഴിഞ്ഞതിനാൽ പാമ്പിന് വീടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞില്ല. വീടിനുള്ളിലേക്ക് കയറുന്നതിന് മുൻപ് മുത്തച്ഛൻ സമീപത്തിരുന്ന വടിയുമെടുത്താണ് അകത്തേക്ക് കയറിയിത്. വാതിലടയ്ക്കുന്നതിന് മുൻപ് പാമ്പെത്തിയാൽ നേരിടാനായിരുന്നു ഇത്. 

അകത്തു കയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പാമ്പ് കുട്ടിയുടെ കളിപ്പാട്ടങ്ങൾക്കിടയിലൂടെ അതിവേഗം ഇഴഞ്ഞു പുറത്തേക്ക് പോവുകയും ചെയ്തു. വൈറൽ ഹോഗാണ് നടുക്കുന്ന ഈ ദൃശ്യം യൂട്യൂബിലൂടെ പങ്കുവച്ചത്. തലനാരിഴയ്ക്കാണ് കുട്ടിയും കുടുംബവും പാമ്പിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. വിഡിയോ കാണുന്നവരൊക്കെയും പാമ്പിന്റെ വേഗത്തെക്കുറിച്ചാണ് അഭിപ്രായം പങ്കുവയ്ക്കുന്നത്.

English Summary: King Cobra Tries To Follow Child Indoors In Hair-Raising Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA