സ്‌കൂട്ടറിൽ വളർത്തു തത്തയുടെ നാടുചുറ്റല്‍; ഇത് പ്രസാദിന്റെ സ്വന്തം റിയോ, വിഡിയോ!

Pet parrot rides on scooter with owner
SHARE

കൊല്ലം പരവൂർ കുറുമണ്ടൽ മെർലിൻ ഭവനിൽ പ്രസാദിന്റെ വീട്ടിൽ വളരുന്ന റിയോ എന്ന തത്തയ്ക്കു കൗതുകങ്ങൾ ഏറെ.  പ്രസാദ് സ്‌കൂട്ടറില്‍ പുറത്തേയ്ക്ക് ഇറങ്ങിയാല്‍ പറന്നെത്തും റിയോ. പിന്നെ സ്‌കൂട്ടിക്ക് പിന്നിലിരുന്ന് നാടുചുറ്റല്‍. ഇടയ്ക്ക് പ്രസാദിന്റെ തോളത്താണ് റിയോയുടെ സ്ഥാനം.സ്കൂട്ടർ വേഗതയിൽ ഓടിക്കണം. അതാണ് റിയോയ്കക് ഇഷ്ടമെന്ന് പ്രസാദ് പറയുന്നു.

റിയോ ഉറങ്ങുന്നതും പ്രസാദിന് ഒപ്പമാണ്. പുലര്‍ച്ചെ അഞ്ച് മണിക്ക് ഉണരും. പിന്നെ ബഹളമാണ്. ചായ കിട്ടിയാല്‍ മാത്രമേ ബഹളം അവസാനിക്കൂ . പ്രസാദിനോടൊപ്പം റിയോ കൂടിയിട്ട് എട്ടു മാസമായി. കോട്ടയത്തു നിന്ന് വാങ്ങിയതാണ് സൗത്ത് ആഫ്രിക്കയിൽ കാണപ്പെടുന്ന കൊനിയൂർ ഇനത്തിൽപെടുന്ന തത്തയെ.  രാത്രി ഉറക്കം പ്രസാദിനോടൊപ്പം മാത്രം. പ്രസാദാണെങ്കിൽ കെട്ടിപ്പടിച്ച് കിടക്കും.. ചോറും ദോശയും അപ്പവുമാണ് ഇഷ്ട ഭക്ഷണം. ആദ്യമൊക്കെ ആപ്പിളും മാതളവും

Pet parrot rides on scooter with owner

ഭക്ഷണമായി നൽകി. വീട്ടിലുള്ളവർ ചോറും ദോശയുമൊക്കെ കഴിക്കുന്നതു കണ്ടപ്പോൾ ആപ്പിളും മറ്റും മോശമാണെന്നു കരുതി. പഴങ്ങളോട് അത്ര പ്രീയമില്ലാതായി. 4000 രൂപ ചെലവഴിച്ച് നിർമിച്ച കൂട്ടിലാണ് റിയോയുടെ വാസം. കൂട്ടിൽ ഊഞ്ഞാൽ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂട്ടിൽ അങ്ങനെ കിടക്കാറില്ല. എവിടെ പോയാലും പ്രസാദിനൊപ്പം കാണും. സ്കൂട്ടറിൽ പ്രസാദിൻ്റെ തോളത്താണെങ്കിൽ അങ്ങനെ.

Eglish Summary: Pet parrot rides on scooter with owner

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA