ADVERTISEMENT

പാമ്പുകളുടെ പരിചരണം ഏറെ അപകടം പിടിച്ച ജോലിയാണ്. ആ ജോലി ഏറെ ഇഷ്ടത്തോടെ തിരഞ്ഞെടുത്തയാളാണ് ജെയ് ബ്രൂവർ. പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിയുള്ളവര്‍ ജെയ് ബ്രൂവറിന്റെ ഈ വിഡിയോ കണ്ടാൽ ഭയന്നുവിറയ്ക്കും. എന്നാൽ കൂറ്റൻ പെരുമ്പാമ്പുകൾ ആക്രമിക്കുന്നതൊന്നും ജെയ് ബ്രൂവറിന് അത്ര പുതുമയുള്ള കാര്യമല്ല. കാരണം അവയെ പരിചരിക്കുന്ന ജോലി ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്തയാളാണ് ജെയ്. കലിഫോർണിയയിലെ റെപ്റ്റൈൽ സൂവിന്റെ സ്ഥാപകനാണ് ജെയ്. പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണ് ഇവയ്ക്കായി ഒരു മൃഗശാല തന്നെ ഒരുക്കിയത്. പാമ്പുകൾ മാത്രമല്ല. മുതലകളും ആമകളും ഉടുമ്പുകളുമെല്ലാം ഈ മൃഗശാലയിലുണ്ട്. ഇവയെ പരിചരിക്കുന്ന വിഡിയോകളും സ്ഥിരമായി ജെയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ജനശ്രദ്ധനേടുന്നത്.

പാമ്പുകളെ പരിചരണം അത്ര എളുപ്പല്ല. വിഷമുള്ളതും വിഷമില്ലാത്തതുമായി നിരവധി പാമ്പുകൾ ഈ മൃഗശാലയിലുണ്ട്. ഇതിൽ തന്നെ കൂറ്റൻ പെരുമ്പാമ്പുകളാണ് ഏറെയും. മുട്ടയിട്ട് അടയിരിക്കുന്ന റെറ്റിക്യുലേറ്റഡ് പൈതൺ വിഭാഗത്തിൽ പെട്ട പാമ്പിനെ പരിചരിക്കുന്നതിനിടയിലാണ് പാമ്പ് അക്രമാസക്തയായത്. പാമ്പിന്റെ മുട്ടകൾ സുരക്ഷിതമായി മാറ്റാനുള്ള ശ്രമത്തിലായിരുന്നു ജെയ്. ഇതിനിടയിൽ കൂറ്റൻ പെരുമ്പാമ്പ് ആക്രമിക്കുകയായിരുന്നു. പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അത് കൈയിൽ കടിക്കുകയായയിരുന്നു. പാമ്പിന്റെ പല്ലുകൾ കെയിൽ ആഴ്ന്നിറങ്ങിയെങ്കിലും അതൊന്നും കാര്യമാക്കാതെ ജെയ് ജോലി തുടർന്നു.

മുട്ട നീക്കിയ ശേഷം പാമ്പിനെ ബോക്സിനുള്ളിൽ നിന്നും ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ഇതിനിടയിൽ നിരവധി തവണയാണ് 20 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്  ആക്രമാസക്തയായത്. ഒടുവിൽ താഴേക്ക് ഇഴഞ്ഞിറങ്ങിയ പാമ്പിന്റെ തോളിലിട്ട് വലിച്ചാണ് അതിന്റെ കൂട്ടിലെത്തിച്ചത്. ഇതിനു ശേഷം സോപ്പുലായനി ഉപയോഗിച്ച് പാമ്പുകടിയേറ്റ ഭാഗം കഴുകി തുടച്ചു, കൈയിൽ പാമ്പിന്റെ പല്ലുകൾ ആഴ്ന്നിറങ്ങിയ പാടുകൾ കാണാം.

പാമ്പുകളെ പരിചരിക്കുന്നതിനിടയിൽ ഇത്തരം ആക്രമണങ്ങൾ പതിവാണെന്ന് ജെയ് വിശദീകരിച്ചു.പലപ്പോഴും അതിവിദഗ്ധമായി ഒഴിഞ്ഞുമാറിയാണ് ഇത്തരം സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പടുന്നത്. എന്നാൽ ഇത്തവ ഒഴിഞ്ഞുമാറാൻ കഴിയുന്നതിനു മുൻപേ പാമ്പ് കൈയിൽ കടിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഈ വിഡിയോ രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്.

English Summary: 20-feet-long snake bites zookeeper, he shares scary video. Clip goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com