ADVERTISEMENT

വന്യജീവി സങ്കേതങ്ങളിലൂടെയുള്ള യാത്ര കൗതുകമുണർത്തുന്നതാണ്. എന്നാൽ മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തന്നെയാണെന്നതിനാൽ അവ എങ്ങനെയാവും പെരുമാറുകയെന്നതും പ്രവചിക്കാനാവില്ല. ഇപ്പോഴിതാ ഒരു കൂട്ടം വിനോദസഞ്ചാരികൾ  കാഴ്ചകൾ കണ്ടു നീങ്ങുന്നതിനിടെ തുറന്ന സഫാരി വാഹനത്തിൽ ചാടിക്കയറിയ ഒരു ചീറ്റപ്പുലിയുടെ ദൃശ്യമാണ് ടാൻസാനിയയിൽ നിന്നും പുറത്തു വരുന്നത്. 

ടാൻസാനിയയിലെ സെറങ്ങറ്റി വന്യജീവി സങ്കേതത്തിലെത്തിയ സഫാരി വാഹനത്തിന് മുകളിലാണ് പെൺചീറ്റ ചാടിക്കയറിയത്. ചീറ്റപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടതോടെ സന്ദർശകർക്ക് കാണുന്നതിനായി തുറസ്സായ സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയായിരുന്നു. അതിനിടെയാണ് ചീറ്റ ഒരു കാറിനടുത്തേക്ക് ധൈര്യസമേതം നടന്നെത്തിയത്. അല്പസമയം കാറിന് ചുറ്റുമായി നടന്ന് പരിശോധിച്ചശേഷം ഒട്ടും മടിക്കാതെ നേരെ പിൻഭാഗത്തേക്ക് ചാടിക്കയറുകയായിരുന്നു. 

പുലിയുടെ ദൃശ്യങ്ങൾ പകർത്തി കൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ തൊട്ടരികിലേക്കാണ് ചീറ്റ ചാടിക്കയറിയത്. ഇതേത്തുടർന്ന് ചീറ്റയുടെ ശ്രദ്ധയിൽപ്പെടാതെ സാവധാനം സീറ്റിലേക്കിരിക്കാൻ ഗൈഡ് യുവതിയോട് ആവശ്യപ്പെടുന്നതും ദൃശ്യത്തിലുണ്ട്. കാറിന്റെ പിന്നിൽ നിന്നുകൊണ്ട് ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ച പുലി ഇതൊന്നും ശ്രദ്ധിച്ചതേയില്ല. അദ്ഭുതവും ഭയവും ഒരുപോലെ തോന്നിയെങ്കിലും കിട്ടിയ അവസരം പാഴാക്കാതെ പുലിയുമൊത്തുള്ള  സെൽഫി വിഡിയോയും യുവതി പകർത്തി.

കാറിന് മുകളിലേക്ക് കുഞ്ഞുങ്ങളെയെത്തിക്കാനും പുലി ശ്രമിച്ചെങ്കിലും അവ കാറിനടിയിലെ തണലിൽ സുഖം കണ്ടെത്തുകയായിരുന്നു. അൽപസമയം കാറിന് മുകളിൽത്തന്നെ തുടർന്നശേഷം താഴെയിറങ്ങിയ അമ്മപ്പുലിക്കൊപ്പം കുഞ്ഞുങ്ങൾ  മറ്റൊരു ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു. മൂന്ന് മാസങ്ങൾക്ക് മുൻപ് പകർത്തിയ ദൃശ്യം ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

English Summary: Tourist films incredible selfie with cheetah standing only inches above her head in the Serengeti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com