ADVERTISEMENT

മൂര്‍ഖന്റെ കടിയേറ്റ ആറു വയസുകാരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ. മഹാരാഷ്ട്രയിലെ വാർധയിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രിയിൽ നിലത്തു കിടന്നുറങ്ങുകയായിരുന്ന പൂര്‍വ ഗഡ്കരിയെ പെൺകുട്ടിയുടെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്. ശബ്ദം കേട്ടുണർന്ന കുട്ടിയുടെ അമ്മ ഹേമലതയാണ് പാമ്പിനെ ആദ്യം കണ്ടത്. ആദ്യം ഭയന്നങ്കിലും കുട്ടിയെ വിളിച്ചുണർത്തി പാമ്പുപിടുത്തക്കാര്‍ വരുന്നതു വരെ പാമ്പിനെ പ്രകോപിപ്പിക്കാതെ അനങ്ങാതെ കിടക്കാന്‍ നിർദേശിക്കുകയായിരുന്നു.

പിതാവ് പദ്മാകർ അയൽക്കാരെയും സഹായത്തിനായി വിളിച്ചു. 11.45 നാണ് കുട്ടിയുടെ കഴുത്തിൽ പാമ്പ് ചുറ്റിയ നിലയിൽ കാണ്ടെത്തിയത്. 1.45 ആയപ്പോഴാണ് പാമ്പുപിടുത്തക്കാർ സംഭവസ്ഥലത്തെത്തിയത്. അതുവരെ കഴുത്തിൽ ചുറ്റിയ വിഷപ്പാമ്പുമായി രണ്ട് മണിക്കൂറോളമാണ് കുട്ടി ഒരേനിലയിൽ തറയിൽ കിടന്നത്. പാമ്പു പിടുത്തക്കാരെത്തി പാമ്പിനെ നീക്കം ചെയ്യുന്നതിനിടയിൽ കുട്ടിയുടെ ഇടതു കൈമുട്ടിനു സമീപം അത് കടിക്കുകയായിരുന്നു.  ഉടൻതന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഭയപ്പെടുത്തുന്ന ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. നിലത്തു കിടന്നുറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും മഴക്കാലമായതിനാൽ പാമ്പുകൾ മാളം വിട്ട് പുറത്തിറങ്ങിയതിനാൽ വീടുകളിൽ കയറിക്കൂടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

English Summary: Bitten By Snake That Wrapped Neck For 2 Hours, Maharashtra Child Survives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com