ADVERTISEMENT

രാജവെമ്പാലകൾ സാധാരണയായി മറ്റ് പാമ്പുകളെയാണ് ആഹാരമാക്കാറുള്ളത്. ഉടുമ്പിനെ പോലുള്ള ജീവികളെ അവ പൊതുവെ ആക്രമിക്കാറില്ല. എന്നാൽ ഇത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം മലയാറ്റൂര്‍ തുണ്ടം വനമേഖലയില്‍ നടന്നത്. രാജവെമ്പാലയും ഉടുമ്പും തമ്മില്‍ നടുറോഡില്‍ ഏറ്റമുട്ടുന്ന നിന്നുള്ള അപൂര്‍വ ദൃശ്യങ്ങള്‍ മനോരമ ന്യൂസിനാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ബീറ്റ് പട്രോളിങ്ങിന് പോയ വനപാലകരാണ് അപൂർവ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

 

ഇരയാണെന്ന് കരുതിയാകാം രാജവെമ്പാല ഉടുമ്പിന്റെ വാലില്‍ കടിച്ചതെന്നാണ് നിഗമനം. കലിപൂണ്ട ഉടുമ്പ് തിരിച്ചും കടിച്ചു. പത്ത് മിനിറ്റിലേറെ പൊരിഞ്ഞ പോരാട്ടം നീണ്ടുനിന്നു. ഇവർ സമ്മിലുള്ള പോരാട്ടം അപൂർവമെന്നാണ് കാടിനെ അറിയുന്നവര്‍ പറയുന്നത്‍. തുണ്ടം മേഖലയില്‍ രാജവെമ്പാലയുടെ എണ്ണം വര്‍ധിച്ചെന്നാണ് വനംവകുപ്പിന്റെ കണക്ക്.

 

English Summary: Monitor lizard filmed biting a King Cobra in a ferocious fight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com