ADVERTISEMENT

പാമ്പ് എന്ന് കേൾക്കുന്നത് തന്നെ ഭയമാണ്. അപ്പോൾ വീടിനുള്ളിലൽ പാമ്പിൻ കൂട്ടത്തെ കണ്ടാലുള്ള അവസ്ഥയെന്താകും? അത്തരമൊരു സംഭവം നടന്നത് ക്വീൻസ്‌ലൻഡിലെ ടൗൺസ്‌വില്ലെയിലാണ്. ഒന്നും രണ്ടുമൊന്നുമല്ല നാലു വലിയ പാമ്പുകളെയാണ് മുറിക്കുള്ളിൽ കണ്ടെത്തിയത്. കൈലി കോട്സ് എന്ന യുവതിയാണ് വീടിനുള്ളിൽ പാമ്പുകളെ കണ്ട് ഭയന്നുവിറച്ചത്.

വീടിനുള്ളിൽ തുണി നനയ്ക്കുന്ന മുറിയുടെ ജനലിൽ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു പാമ്പുകൾ. ട്രീസ്നേക്ക് എന്നറിയപ്പെടുന്ന പാമ്പുകളാണിതെന്ന് കൈലി കോട്സ് വ്യക്തമാക്കി. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന വിഷമില്ലാത്തയിനം പാമ്പാണിവ.  ഒന്നിന് മുകളിൽ മറ്റൊന്നായാണ് ഇവ കിടന്നിരുന്നത്. ഈ പാമ്പുകൾ ഇണചേരുകയാണെന്നാണ് കൈലി കരുതിയത്. ഒരു പാമ്പ് തറയിലൂടെ ഇഴഞ്ഞു നീങ്ങുന്നുമുണ്ടായിരുന്നു. യുവതി തന്നെയാണ് ഇവയുടെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും.

English Summary: Terrifying moment woman finds a confronting 'tree snake orgy' in her laundry room

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com