ADVERTISEMENT

ബെംഗളൂരു ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിൽ കമ്പിവേലിയിൽ തലകുരുങ്ങി ശ്വാസംമുട്ടി ജിറാഫ് ചത്തു. മൂന്നര വയസ്സുകാരൻ യദുനന്ദൻ എന്ന ആൺ ജിറാഫാണ് ചത്തത്. തീറ്റതേടുന്നതിനിടെയാണ് ജിറാഫിന്റെ കഴുത്ത് കമ്പിവേലിയിൽ കുരുങ്ങിയത്. ഉച്ചത്തിലുള്ള അലർച്ച കേട്ട് പാർക്കിലെ വെറ്ററിനറി ഡോക്ടർ ഉൾപ്പെടെയുള്ള സംഘം എത്തി പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജിറാഫിനെ രക്ഷിക്കാനായില്ല. 2020 ഏപ്രിലിലാണ് മൈസൂരു മൃഗശാലയിൽ നിന്ന് യദുനന്ദനെ ബെന്നാർഘട്ടയിലെത്തിച്ചത്. ബെന്നാർഘട്ടയിൽ ഗൗരി എന്ന 5 വയസ്സുകാരി ജിറാഫ് മാത്രമാണ് ഇനി അവശേഷിക്കുന്നത്.

English Summary: Giraffe Yadunandan Dies At Bannerghatta Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com